ഉത്തരാഖണ്ഡിൽ നാളെ തെരഞ്ഞെടുപ്പ്; യു.പിയിൽ രണ്ടാം ഘട്ടം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ്നാളെ പോളിങ്ബൂത്തിലേക്ക്. 69 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 75.13 ലക്ഷത്തോളം പേരാണ് വോട്ട് രേഖപ്പെടുത്താനെത്തുന്നത്. ബി.എസ്.പി സ്ഥാനാർഥി കുൽദീപ് സിങ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്ഛമോലി ജില്ലയിലെ കർണപ്രയാർ മണ്ഡലത്തിൽ വോെട്ടടുപ്പ് മാറ്റിവെച്ചു.
കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഹരീഷ്റാവത്തൂം ബി.സി.സി.െഎ അധ്യക്ഷൻ കിഷോർ ഉപാധ്യായുംബി.ജെ.പിയിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ടുമാണ് ജനവിധി തേടുന്ന പ്രമുഖർ. കോൺഗ്രസ് വിട്ട്ബി.ജെ.പിയിലെത്തിയവരിൽ ഹരക്സിങ് റാവത്ത് ആണ്പ്രുമുഖ സ്ഥാനാർഥി. കോൺഗ്രസിൽ നിന്ന് ബി.ജെ.പി പാളയത്തിലെത്തിയ 12ൽ 11 എം.എൽ.എമാർക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 11 ജില്ലകളിലായി 67 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. സമാജ്വാദി പാർട്ടിയുടെ ന്യൂനപക്ഷ മുഖമായ അസംഖാൻ, കോൺഗ്രസിെൻറ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ് ഉൾപ്പെടെ നിരവധി പ്രമുഖരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്.
സഹാറന്‍പുര്‍, ബിജ്നോര്‍, മുറാദാബാദ്, സംബല്‍, റാംപുര്‍, ബറേലി, അംറോഹ, പിലിബിത്, ഖേരി, ഷാജഹാന്‍പുര്‍, ബദായൂന്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ 34 സീറ്റുകളില്‍ ഭരണകക്ഷിയായ സമാജ്വാദ് പാര്‍ട്ടിയാണ് 2012ല്‍ ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.