ഉപഭോക്തൃ കമീഷൻ നിയമനവുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസ്ഥാന ഉപഭോക്തൃ കമീഷൻ അംഗത്തെ നിയമിച്ചതിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച ഹരജി പരിഗണനയിലുണ്ടെങ്കിലും അംഗങ്ങളെ നിയമിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി.
എന്നാൽ, കോടതിയുടെ അന്തിമവിധിക്ക് വിധേയമായിട്ടായിരിക്കും നിയമനങ്ങളുടെ ഭാവിയെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അംഗത്തെ നിയമിച്ചതിൽ ക്രമക്കേടുള്ളതിനാൽ നിയമന നടപടികൾ തടയണമെന്ന് ഹരജിക്കാരിയായ പെരുമ്പാവൂരിലെ രേണു പി. ഗോപാലൻ ആവശ്യപ്പെട്ടെങ്കിലും ഉപഭോക്തൃ കമീഷൻ പോലുള്ള സംവിധാനങ്ങളിൽ ഒഴിവുകൾ നികത്താതെ പറ്റില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പാനലിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തന്നെ ഒഴിവാക്കി ആർ. രഞ്ജിത് എന്ന അഭിഭാഷകനെ സംസ്ഥാന ഉപഭോക്തൃ കമീഷൻ അംഗമായി നിയമിച്ചുവെന്ന് ആരോപിച്ചാണ് രേണു പി. ഗോപാലൻ, അഭിഭാഷകരായ സുൽഫിക്കർ അലി, ലക്ഷ്മിശ്രീ പുത്തൻപുരക്കൽ എന്നിവർ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.