മാന്ദ്യം സർക്കാർ സൃഷ്ടി; രാജ്യം പ്രതിസന്ധിയുടെ നടുവിൽ- മൻമോഹൻ സിങ്ങ്
text_fieldsന്യൂഡൽഹി: മുറുകുന്ന സാമ്പത്തിക മാന്ദ്യം മോദിസർക്കാർ ചെയ്തുകൂട്ടുന്ന ‘മനുഷ്യനിർമിത മണ്ടത്ത’ത്തിെൻറ തുടർച്ചയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രതികാര രാഷ്ട്രീയം മാറ്റിവെച്ച് വിവേകശാലികളുടെ അഭിപ്രായം ഉൾക്കൊണ്ട് സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങൾ ദൂരീകരിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ സിങ് ഇേപ്പാഴത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുന്നത് ഇതാദ്യമാണ്. നീണ്ടുനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ഇന്ന് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗം തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതാണ് കാരണം. നോട്ട് അസാധുവാക്കൽ, ധിറുതി പിടിച്ച് ജി.എസ്.ടി നടപ്പാക്കൽ എന്നീ മനുഷ്യനിർമിത മണ്ടത്തങ്ങളിൽനിന്ന് സാമ്പത്തിക രംഗം ഇനിയും കരകയറിയിട്ടില്ല. നികുതി ഭീകരത, ബജറ്റ് നിർദേശങ്ങൾ, പിന്നീടു നടത്തിയ പിന്മാറ്റങ്ങൾ എന്നിവയെല്ലാം നിക്ഷേപക വിശ്വാസം തകർത്തു. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ അടിസ്ഥാനം ഇടേണ്ടത് ഇങ്ങനെയല്ല. ഇന്ത്യക്ക് ഇൗ രീതിയിൽ മുന്നോട്ടു പോകാനാവില്ല. അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.
ജൂൺ 30 വരെയുള്ള മൂന്നുമാസത്തെ സാമ്പത്തിക വളർച്ച അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നത്, ഇന്ത്യ ദീർഘകാല മാന്ദ്യത്തിനു നടുവിലാണെന്ന സൂചനയാണ് നൽകുന്നത്. ഇതിനേക്കാൾ മെച്ചപ്പെട്ട നിരക്കിൽ വളരാൻ രാജ്യത്തിന് ശേഷിയുണ്ട്. പക്ഷേ, കൈകാര്യം ചെയ്യുന്നതിലെ കഴിവുകേടാണ് ഇൗ മാന്ദ്യം. നിർമാണ മേഖലയിൽ 0.6 ശതമാനം മാത്രം വളർച്ചയെന്നത് ഉത്കണ്ഠ ഉളവാക്കുന്നു. ആഭ്യന്തര ഉപഭോഗം ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. നികുതി വരുമാനം കുറഞ്ഞു.
വ്യവസായികൾ, ചെറുകിട വ്യാപാരികൾ, കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രതിസന്ധി നേരിടുകയാണ്. വലിയ തൊഴിൽ നഷ്ടത്തിനാണ് സർക്കാർ നയങ്ങൾ കാരണമാക്കിയിരിക്കുന്നത്. വാഹന മേഖലയിൽ മാത്രം മൂന്നര ലക്ഷത്തിലേറെ തൊഴിൽ നഷ്ടമുണ്ട്. ഗ്രാമീണ മേഖലയിലെ അവസ്ഥ ഭീതിജനകമാണ്. കാർഷികോൽപന്നങ്ങൾക്ക് വിലയില്ലാതെ വരുമാനം ഇടിഞ്ഞു. ജനസംഖ്യയിൽ പകുതിയേയും ബാധിക്കുന്ന പ്രശ്നമാണത് - മൻേമാഹൻ പറഞ്ഞു.
Our economy has not recovered from the man made blunders of demonetisation & a hastily implemented GST... I urge the govt to put aside vendetta politics & reach out to all sane voices to steer our economy out of this crisis: Former PM Dr Manmohan Singh #DrSinghOnEconomicCrisis pic.twitter.com/83cBJWHay9
— Congress (@INCIndia) September 1, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.