സ്റ്റാലിനെതിരെ പ്രസ്താവന; തമിഴ്നാട് ബി.ജെ.പി അധ്യക്ഷന് ഡി.എം.കെ നോട്ടീസ്
text_fieldsചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി ആരോപിച്ച് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് ഡി.എം.കെ വക്കീൽ നോട്ടീസ് അയച്ചു.
5,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നതിനായാണ് സ്റ്റാലിന്റെ ദുബൈ സന്ദർശനമെന്ന അണ്ണാമലൈയുടെ വിവാദ പ്രസ്താവനയാണ് ഇതിന് കാരണമായത്.
24 മണിക്കൂറിനകം മാപ്പുപറഞ്ഞ് വിശദീകരണം നൽകാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും ഡി.എം.കെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി എം.പി അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദേശ സന്ദർശനം പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നേതാവാണ് ഇത്തരമൊരു വിലകുറഞ്ഞ ആരോപണമുന്നയിച്ചതെന്നും ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തി പണം ഈടാക്കിയതിന്റെ പട്ടിക തങ്ങളുടെ കൈവശമുണ്ടെന്നും താമസിയാതെ ഇത് പുറത്തുവിടുമെന്നും ഭാരതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.