Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസ്താവന...

പ്രസ്താവന വളച്ചൊടിക്കുന്നുവെന്ന് തരൂർ; 'നെഹ്റു കുടുംബം കോൺഗ്രസിന്‍റെ കരുത്ത്'

text_fields
bookmark_border
shashi tharoor
cancel

തിരുവനന്തപുരം: സ്വകാര്യ പരിപാടിക്കിടെ താൻ നടത്തിയ പ്രസ്താവന ചിലർ വളച്ചൊടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. നെഹ്റു-ഗാന്ധി കുടുംബം കോൺഗ്രസിന്‍റെ കരുത്താണെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് കുടുംബാധിപത്യ പാർട്ടിയാണെന്ന തരത്തിലുള്ള തരൂരിന്‍റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

'ഒരു സ്വകാര്യ ചടങ്ങിൽ ഞാൻ നടത്തിയ പ്രസ്താവനയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ്. നെഹ്റു/ഗാന്ധികുടുംബത്തിന്‍റെ ഡി.എൻ.എ കോൺഗ്രസ് പാർട്ടിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. നെഹ്റു കുടുംബമാണ് പാർട്ടിയുടെ കരുത്ത്. ഞാൻ പറയാതെപോയ കാര്യം എന്താണെന്നാൽ, പാർട്ടി പ്രവർത്തകർക്കിടയിൽ ഏത് തിരഞ്ഞെടുപ്പ് നടത്തിയാലും രാഹുൽ ഗാന്ധിക്കാവും പ്രവർത്തകരുടെ പിന്തുണയെന്നതിൽ സംശയമില്ല' -ശശി തരൂർ എക്സിൽ വിശദമാക്കി.

ഇന്ത്യ മുന്നണിക്ക്​ അധികാരം ലഭിക്കുകയാണെങ്കിൽ കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ അല്ലെങ്കിൽ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ ആയിരിക്കും കോൺഗ്രസ്​ ​പ്രധാനമ​ന്ത്രി സ്ഥാ​നത്തേക്ക്​ നിർദേശിക്കുകയെന്ന്​ ശശി തരൂർ തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെ പറഞ്ഞിരുന്നു. പ്രതിപക്ഷത്ത്​ കൃത്യമായ സഖ്യം രൂപപ്പെട്ടിരിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാവരെയും ആശ്​ചര്യപ്പെടുത്തുന്ന ഫലമാണ്​ ഉണ്ടാകാൻ പോകുന്നത്​. എൻ.ഡി.എയെ അട്ടിമറിച്ച്​ ഇൻഡ്യ സഖ്യം അധികാരത്തിലേറും. നമുക്ക്​ കാത്തിരുന്ന്​ കാണാം. തെര​ഞ്ഞെടുപ്പിന്​ ശേഷം സഖ്യത്തിലെ എല്ലാ പാർട്ടികളും ചേർന്നായിരിക്കും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. ഒരു പാർട്ടിക്ക്​ മാത്രമായി തീരുമാനിക്കാനാവില്ല. ആദ്യത്തെ ദലിത്​ പ്രധാനമന്ത്രിയെന്ന നിലയിൽ ഖാർഗെ, അല്ലെങ്കിൽ പലവിധത്തിലും​ കോൺഗ്രസ്​ ഒരു കുടുംബപാർട്ടിയെന്ന നിലക്ക്​ രാഹുൽ ഗാന്ധി, ഇവരിലൊരാളായിരിക്കും കോൺഗ്രസിന്‍റെ നാമനിർദേശമെന്നാണ്​ ഞാൻ കരുതുന്നത് -തരൂർ പറഞ്ഞു.

ഇതിൽ 'കോൺഗ്രസ്​ ഒരു കുടുംബപാർട്ടി' എന്ന പ്രസ്താവനയാണ് വിവാദമായത്. തുടർന്നാണ് തരൂർ വിശദീകരണവുമായി രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorCongress
News Summary - statement is being misrepresented Shashi Tharoor
Next Story