ആൾക്കൂട്ട ആക്രമണങ്ങൾക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഗോരക്ഷകർ അടക്കം ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിെൻറ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒാർമിപ്പിച്ചു. ആക്രമണം തടയാൻ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസര്‍മാരായി നിയമിക്കണമെന്ന ഉത്തരവ് ഒക്ടോബര്‍ 13നകം നടപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മഹാത്മഗാന്ധിയുടെ കൊച്ചുമകനും സാമൂഹിക പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി അടക്കമുള്ളവര്‍ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കാന്‍ സര്‍ക്കാറുകള്‍ അനുവദിക്കരുതെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
നിയമ പാലനം അതാത് സര്‍ക്കാറുകളുടെ പ്രഥമ ബാധ്യതയാണെന്നു വ്യക്തമാക്കിയ കോടതി, അതിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി. ഗോസംരക്ഷണത്തിെൻറ പേരിലുള്ള ആക്രമണം തടയാൻ എന്തെല്ലാം നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. പശു സംരക്ഷണത്തിെൻറ പേരിൽ ആള്‍ക്കൂട്ട ആക്രമണങ്ങൾക്കിരകളാകുന്നവരുടെ കുടുംബാംഗങ്ങള്ക്കെതിെര സര്‍ക്കാറുകള്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും തുഷാര്‍ ഗാന്ധിയുടെ അഭിഭാഷക ഇന്ദിര ജയ്സിങും കപില്‍ സിബലും വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.