ക്ഷാമത്തിനിടയിലും സംസ്ഥാനങ്ങൾ പാഴാക്കിയത് 44 ലക്ഷം ഡോസ് വാക്സിൻ; ഒരു തുള്ളിയും പാഴാക്കാതെ കേരളം
text_fieldsന്യൂഡൽഹി: കോവിഡിനെ തുരത്താൻ രാജ്യമൊട്ടുക്കെ പൊരുതുേമ്പാൾ ചില സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. വാക്സിൻ ക്ഷാമം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ പലസംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിയെന്ന് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവരാവകാശ അപേക്ഷയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
ഈ മാസം 11വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങൾ പത്തുകോടി ഡോസ് വാക്സിൻ ഉപയോഗപ്പെടുത്തിയപ്പോൾ പാഴാക്കിയത് 44 ലക്ഷം ഡോസാണത്രെ.
12.10 ശതമാനം ഡോസ് പാഴാക്കിയ തമിഴ്നാട്ടിലാണ് ഏറ്റവും മുന്നിൽ. തൊട്ടു പിന്നിൽ ഹരിയാന (9.74), പഞ്ചാബ് (8.12), മണിപ്പൂർ (7.8), തെലങ്കാന (7.55) എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന്‍റെ സ്ഥാനം. പശ്ചിമ ബംഗാൾ, ഹിമാചൽ, മിസോറാം, ഗോവ, ദാമൻ ദിയു, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും വാക്സിൻ പാഴാക്കലുണ്ടായില്ല.
ഒരു കുപ്പിയിൽ പത്തുപേർക്ക് നൽകാനുള്ള വാക്സിനുണ്ടാകും. പത്ത് പേർ വാക്സിനെടുക്കാൻ ഒരുമിച്ചുണ്ടാകാത്ത സന്ദർഭങ്ങളിൽ വാക്സിൻ കുപ്പി പൊട്ടിച്ച് മൂന്നോ നാലോ പേർക്ക് നൽകിയശേഷം ബാക്കിയുള്ളത് പാഴാവുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.