എൻ.ആർ.സി നടപ്പാക്കുക സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം -രവിശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പാക്കുന്നത് കൃത്യമായ നിയമമാർഗത്തിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. സംസ്ഥാന സർക്കാരുകളുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. എൻ.പി.ആർ എൻ.ആർ.സിക്കായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ആർ.സി നിയമപരമായ പ്രക്രിയയാണ്. തീരുമാനം, നോട്ടിഫിക്കേഷൻ, നടപടി, വെരിഫിക്കേഷൻ, എതിർപ്പ്, എതിർപ്പ് കേൾക്കൽ, അപ്പീൽ എന്നീ പ്രക്രിയകൾ ഉൾപ്പെടുന്നതാണ് എൻ.ആർ.സി. സംസ്ഥാന സർക്കാറുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
നിരവധി സംസ്ഥാനങ്ങൾ രാജ്യവ്യാപക എൻ.ആർ.സിക്കെതിരെ എതിർപ്പുയർത്തി രംഗത്തെത്തിയതിന് പിന്നാലെയാണ് രവിശങ്കർ പ്രസാദിെൻറ പരാമർശം. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറും രാജ്യവ്യാപക എൻ.ആർ.സിക്കെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.