പട്ടേൽ പ്രതിമ: ടിക്കറ്റ് വിൽപനയിൽ 5.24 കോടി രൂപയുടെ തട്ടിപ്പ്, പൊലീസ് കേസെടുത്തു
text_fieldsവഡോദര: ഗുജറാത്തിലെ നർമദ ജില്ലയിലെ സര്‍ദാര്‍ വല്ലഭയി പട്ടേൽ പ്രതിമ (സ്റ്റാച്യു ഓഫ് യൂനിറ്റി) സന്ദര്‍ശിക്കാനെത്തിയവരില്‍ നിന്ന് ഈടാക്കുന്ന പ്രവേശന ഫീസില്‍ നിന്ന് കോടികള്‍ തട്ടിച്ചതായി ആരോപണം. പണം ശേഖരിക്കുന്ന ഏജൻസി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച 5.24 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കാതെ നവംബര്‍ 2018, മാര്‍ച്ച് 2020 കാലയളവില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പണം പിരിക്കാനും പിരിച്ച തുക അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാനും ഈ ഏജന്‍സിയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ വെട്ടിപ്പ് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തതുമുതൽ ഗുജറാത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. പണം സ്വീകരിക്കുന്ന സ്വകാര്യബാങ്കിന്‍റെ മാനേജറാണ് ടിക്കറ്റിന്‍റെ പണം പിരിക്കുന്ന ഏജന്‍സിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ജീവനക്കാര്‍ക്കെതിരേ കേസ് നല്‍കിയത്.
'രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. ആ പണത്തിലാണ് കൃത്രിമം നടത്തിയത്. എന്നാൽ ആരൊക്കെയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നു. ഏജൻസിയുടെ നിരവധി രേഖകൾ പരിശോധിക്കേണ്ടതുണ്ട്, ഉടൻ പ്രതികളെ പിടികൂടും നര്‍മദയ ഡി.എസ്.പി വാണി ദുധാത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.