3000 കോടിയുടെ പ്രതിമ: വിമർശനങ്ങളിൽ വിയർത്ത് കേന്ദ്രം
text_fieldsമുംബൈ: സർദാർ വല്ലഭഭായ് പേട്ടൽ പ്രതിമക്ക് 3000 കോടി രൂപ ചെലവഴിച്ചതിനെതിരായ വിമർശനങ്ങളിൽ കേന്ദ്ര സർക്കാർ വിയർക്കുന്നു. രാജ്യത്ത് അടിയന്തരപ്രാധാന്യമുള്ള വികസനപദ്ധതികൾ അവഗണിച്ചാണ് സർക്കാർ ഇതിനായി ഫണ്ട് നീക്കിവെച്ചത്. രണ്ട് െഎ.െഎ.ടി കാമ്പസുകൾ, അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.െഎ.എം) കാമ്പസ്, ആറ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ (െഎ.എസ്.ആർ.ഒ) എന്നിവക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെയാണ് പ്രതിമക്കായി യഥേഷ്ടം ഫണ്ട് ഒഴുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വവും മന്ത്രിമാരും.
പ്രധാനമന്ത്രിയുടെ കൃഷി, ജലസേചന പദ്ധതികൾക്കായി ഗുജറാത്ത് സർക്കാർ സമർപ്പിച്ച ഫണ്ടിെൻറ ഇരട്ടിയാണ് പ്രതിമ നിർമാണത്തിനായി വിനിയോഗിച്ചത്. 40,192 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിന് വിനിയോഗിക്കാനുള്ള പണമാണ് പ്രതിമ നിർമാണത്തിന് പൊടിച്ചത്. ഇക്കാരണങ്ങളാൽ ഗുജറാത്തിലെ കർഷകരും ആദിവാസികളും പ്രതിമക്കെതിരെ ശക്തമായ പ്രക്ഷോഭം ആസൂത്രണം ചെയ്യുകയാണ്. പ്രതിമ നിർമാണം ഗുജറാത്തിലെ നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിലുള്ള 75,000 ആദിവാസികളെ ദുരിതത്തിലാക്കിയതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. 32 ഗ്രാമങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. 19 ഗ്രാമങ്ങളിൽ ഇപ്പോഴും പുനരധിവാസം പൂർത്തിയായിട്ടില്ല. 13 ഗ്രാമങ്ങളിൽ നഷ്ടപരിഹാരം വിതരണം ചെയ്തെങ്കിലും വാഗ്ദാനംചെയ്ത ഭൂമിയും േജാലിയും നൽകിയിട്ടില്ല.
ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ഹാർദികും യശ്വന്ത് സിൻഹയും
ഗാന്ധിനഗർ: കർഷകരെ വഞ്ചിച്ച് 3000 കോടി മുടക്കി പ്രതിമ നിർമിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഹാർദിക് പേട്ടലും യശ്വന്ത് സിൻഹയും ശത്രുഘ്നൻ സിൻഹയും. ഗുജറാത്തിലെ ജുൻഗദിൽ സർദാർ പേട്ടലിെൻറ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിസാൻ സത്യഗ്രഹ് പരിപാടിയിലാണ് മൂവരും ഒരേവേദിയിൽ അണിനിരന്ന് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുെമതിരെ വിമർശനമുന്നയിച്ചത്. കർഷകർക്കുവേണ്ടി പണം ചെലവഴിച്ചാണ് സർദാർ പേട്ടലിനെ അനുസ്മരിക്കേണ്ടതെന്ന് ഹാർദിക് പേട്ടൽ പറഞ്ഞു.
ബി.ജെ.പിയിൽ പ്രവർത്തിച്ചതിന് തനിക്ക് ഇപ്പോൾ കുറ്റബോധമാണെന്ന് യശ്വന്ത് സിൻഹ വ്യക്തമാക്കി. ബി.ജെ.പിയിൽനിന്നുകൊണ്ട് താൻ പാർട്ടിയെ എതിർക്കുന്നതെന്തിനാണെന്ന് ചോദിക്കുന്നവരോട് ആദ്യമായി താൻ ഇന്ത്യക്കാരനാണെന്ന മറുപടിയാണ് നൽകാനുള്ളതെന്ന് ശത്രുഘ്നൻ സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.