യു.പിയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകി യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ് വാദി പാർട്ടി മുൻ എം.പിയുമായ ആതിഖ് അഹമ്ദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തിന് പിന്നാലെ യു.പിയിൽ ക്രമസമാധാനം ഉറപ്പാക്കാനും അതീവ ജാഗ്രത പാലിക്കാനും പൊലീസിന് നിർദേശം നൽകി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ സംബന്ധിച്ച തെറ്റായ വാർത്തകളെ തള്ളികളയണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശനിയാഴ്ചയാണ് ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ് വാദി പാർട്ടി മുൻ എം.പിയുമായ ആതിഖ് അഹമ്ദിനെയും സഹോദരനെയും ആറംഗ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.
തുടർന്ന് യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേർ യു.പി പൊലീസിന്‍റെ പിടിയിലായതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.