Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rakhi sawant
cancel
Homechevron_rightNewschevron_rightIndiachevron_rightഎന്നിൽനിന്നും എന്‍റെ...

എന്നിൽനിന്നും എന്‍റെ ​േപരിൽനിന്നും അകലം പാലിക്കുക; രാഘവ്​ ഛദ്ദയുടെ പരാമർശത്തിന്​ മറുപടിയുമായി രാഖി സാവന്ത്​

text_fields
bookmark_border

ന്യൂഡൽഹി: പഞ്ചാബ്​ കോൺഗ്രസിലെ രാഖി സാവന്താണ്​ നവ്​ജ്യോത്​ സിങ്​ സിദ്ദുവെന്ന പരാമർശത്തിൽ വട്ടംകറങ്ങി ആംആദ്​മി പാർട്ടി നേതാവ്​ രാഘവ്​ ഛദ്ദ. സ്​ത്രീത്വത്തെ അപമാനിക്കുന്നതാണ്​ നേതാവിന്‍റെ പ്രസ്​താവനയെന്ന പ്രതികരണങ്ങൾക്ക്​ പിന്നാലെ രാഘവിന്​ നേരിട്ട്​ മറുപടി നൽകിയിരിക്കുകയാണ്​ ബോളിവുഡ്​ താരം രാഖി സാവന്ത്​.

'രാഘവ്​ ഛദ്ദ, എന്നിൽനിന്നും എന്‍റെ പേരിൽനിന്നും അകലം പാലിക്കുക. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ്​ ആകുന്നതിന്​ നിങ്ങൾക്ക്​ എന്‍റെ പേര്​ ഉപയോഗിക്കേണ്ടിവന്നു. മറ്റെല്ലാ ദിവസങ്ങളും ഞാൻ എങ്ങനെ ട്രെൻഡിങ്ങാകുന്നുവെന്ന്​ കൂടി ആലോചിക്കൂ' -രാഖി പറഞ്ഞു.

രാഖിക്ക്​ പിന്തുണയുമായി ഭർത്താവ്​ രിതേഷും രംഗത്തെത്തി. യു.കെ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ്​ അദ്ദേഹം. രാഘഖ്​ ഛദ്ദയെ ഉടൻതന്നെ പാർട്ടിയിൽനിന്ന്​ പുറത്താക്കണമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനോട്​ അഭ്യർഥിക്കുകയായിരുന്നു അദ്ദേഹം. സ്​ത്രീകളോട്​ ഇത്തരം വിദ്വേഷ മാനസികാവസ്​ഥ പുലർത്തുന്നത്​ ശരിയായ കാര്യമല്ലെന്നും രിതേഷ്​ കൂട്ടിച്ചേർത്തു.

'നിങ്ങളുടെ സ്വന്തം രാഷ്​ട്രീയ നേട്ടത്തിനായി മറ്റൊരാളു​ടെ വ്യക്തിജീവിതത്തെ തകർക്കരുത്​. എനിക്ക്​ വേണമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാം. എന്നാൽ, നിങ്ങളുടെ വാക്കുകളിൽ പക്വതയില്ലായ്​മ കാണുന്നു. അതിനാൽ ഒരു പക്വതയില്ലാത്ത ആളെന്ന നിലയിൽ അതിനെക്കുറിച്ച്​ ചിന്തിക്കുന്നില്ല' -മാന്യമായ ഭാഷയിൽ സംസാരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രിതേഷ്​ പറഞ്ഞു.

കാർഷിക നിയമങ്ങളിൽ ഡൽഹി സർക്കാറി​നെയും അരവിന്ദ്​ കെജ്​രിവാളിനെയും വിമർശിച്ച്​ പഞ്ചാബ്​ കോൺഗ്രസ്​ തലവൻ നവജ്യോത്​ സിങ്​ സിദ്ദു വിഡിയോ പുറത്തിറക്കിയതി​ന്​ പിന്നാലെയായിരുന്നു​ രാഘവിന്‍റെ പ്രതികരണം. താങ്ങുവില നിർണയിച്ച വിളകൾക്ക്​ പോലും സ്വകാര്യ മണ്ഡികളിൽ കുറഞ്ഞ വില നിർണയിക്കുകയും കർഷകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്നായിരുന്നു അരവിന്ദ്​ കെജ്​രിവാളിനെതിരായ സിദ്ദുവിന്‍റെ വിമർശനം.

എന്നാൽ, പഞ്ചാബ്​ രാഷ്​​്ട്രീയത്തിലെ രാഖി സാവന്താണ്​ നവ്​ജ്യോത്​ സിങ്​ സിദ്ദു. മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിനെതിരായ പരാമർശങ്ങളിൽ ഹൈക്കമാൻഡിൽ നിന്ന്​ ശാസന ലഭിച്ചു. അതിനാൽ ഇന്ന്​ ഒരു മാറ്റത്തിന്​ അരവിന്ദ്​ കെജ്​രിവാളിനെ വിമർശിക്കാൻ ശ്രമിച്ചുവെന്നായിരുന്നു രാഘവിന്‍റെ പ്രതികരണം.

അതേസമയം, രാഖി സാവന്തിനെ അനാവശ്യമായി ഇവരുടെ പ്രതികരണത്തിലേക്ക്​ വലിച്ചിഴച്ചതിനെതിരെ നെറ്റിസൺസും നിരവധി കോൺഗ്രസ്​ നേതാക്കളും രംഗത്തെത്തിയിരുന്നു. സ്​ത്രീത്വത്തെ അപമാനിക്കുന്നതാണ്​ സിദ്ദുവിന്‍റെ പരാമർശമെന്നായിരുന്നു നെറ്റിസൺസിന്‍റെ അഭിപ്രായം.

ഒരു രാഷ്​ട്രീയ വാക്​പോരിൽ അനാവശ്യമായി ഒരു സ്​ത്രീയുടെ പേര്​ വലിച്ചിഴച്ചതിനെതിരെ കോൺഗ്രസ്​ നേതാവ്​ അൽക്ക ലാംബ രംഗത്തെത്തി. സ്​ത്രീകളോടുള്ള എ.എ.പിയുടെ മാനസികാവസ്​ഥയാണ്​ ഇത്​ വിവരിക്കുന്നതെന്നായിരുന്നു​ അൽക്ക ലാംബയുടെ മറുപടി.

രാഘവിന്‍റെ വാക്കുകൾക്ക്​​ മറുപടിയുമായി സിദ്ദു മറ്റൊരു ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. 'മനുഷ്യൻ കുരങ്ങുകളിൽനിന്നാണ്​ പരിണമിച്ചതെന്നാണ്​ പറയുക. എന്നാൽ രാഘവ്​ ഛദ്ദ നിങ്ങളുടെ മനസിലേക്ക്​ നോക്കൂ. ഞാൻ വിശ്വസിക്കുന്നു നിങ്ങൾ ഇപ്പോഴും പരിണാമ ഘട്ടത്തിലാണ്​. ഇപ്പോഴും നിങ്ങളുടെ സർക്കാറിന്‍റെ കാർഷിക നിയമങ്ങളെ സംബന്ധിച്ച എന്‍റെ സംശയങ്ങൾക്ക്​ നിങ്ങൾ മറുപടി നൽകിയിട്ടില്ല' -എന്നായിരുന്നു സിദ്ദുവിന്‍റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navjot Singh SidhuAAPRakhi SawantBollywood NewsRaghav ChadhaCongress
News Summary - stay away from me and my name Rakhi Sawant slams AAP MLA Raghav Chadha
Next Story