Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതീക്ഷകൾ...

പ്രതീക്ഷകൾ അണയുന്നില്ല; സ്വാതന്ത്ര്യ സമര സേനാനിയായ 104 കാരൻ കോവിഡ്​ മുക്​തനായി

text_fields
bookmark_border
പ്രതീക്ഷകൾ അണയുന്നില്ല; സ്വാതന്ത്ര്യ സമര സേനാനിയായ 104 കാരൻ കോവിഡ്​ മുക്​തനായി
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിതനായ സ്വാതന്ത്ര്യസമര സേനാനി സുഖം പ്രാപിച്ചു. 104 വയസുള്ള ബിർധിചന്ദ്​ ജി ഗോഥി ആണ്​ ​കോവിഡ്​ മുക്​തി നേടിയത്​. മധ്യപ്രദേശിലെ ബെതുൽ സ്വദേശിയാണ്​. ഏപ്രിൽ അഞ്ചിനാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കുടുംബാംഗം കൂടിയായ ഡോക്ടറുടെ സഹായത്തോടെ വീട്ടിൽതന്നെ ചികിത്സ നടത്തുകയായിരുന്നു. ദിവസവും 2-3 മണിക്കൂർ ഇപ്പോഴും ഓക്സിജൻ നൽകുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ ചെറുമകൻ പറഞ്ഞു.


'പോസിറ്റീവായി തുടരുക, പുഞ്ചിരിക്കുക, വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക'-കോവിഡിനെ എങ്ങനെയാണ്​ തോൽപ്പിച്ചതെന്ന്​ ചോദിച്ചപ്പോൾ ബിർധിചന്ദിന്‍റെ മറുപടി ഇങ്ങിനെയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് നിരവധി തവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ്​ ബിർധിചന്ദ്​. ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്​ച്ചയും ചെയ്​തിരുന്നില്ലെന്ന്​ നാട്ടുകാർ പറയുന്നു. മക്കളും ചെറുമക്കളും ഉൾപ്പടെ ബിർധിചന്ദിനെ പരിചരിക്കാനുള്ള വലിയൊരു സംഘം എപ്പോഴും വീട്ടിലുണ്ട്​. മധ്യപ്രദേശിൽ ശനിയാഴ്ച 12,918 പുതിയ കേസുകളും 104 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,091 പേരെ ഡിസ്ചാർജ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshfreedom fightercovid recovery#Covid19
Next Story