ആർ.ബി.ഐയെ കവർന്നതുകൊണ്ട് കാര്യമില്ല -രാഹുൽ
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പണഞെരുക്കം മറികടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മിച്ച സമ്പ ാദ്യത്തിൽ നിന്ന് പണമെടുത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ചേർന്നുണ്ടാക്കിയ സാമ്പത്തിക ദുരന്തം മറിടക്കാൻ ആർ.ബി.ഐയിൽ നിന്നും പണം മോഷ്ടിക്കുന്നത് ഉപകാരപ്പെടില്ലെന്ന് രാഹുൽ തുറന്നടിച്ചു.
‘‘പ്രധാനമന്ത്രിക്കോ ധനകാര്യമന്ത്രിക്കോ അവർ സ്വന്തം വരുത്തിവെച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കുമെന്നറിയില്ല. ആർ.ബി.ഐയിൽ നിന്നും കവർന്നതുകൊണ്ട് ഒന്നുമാകില്ല. അത് ഡിസ്പെൻസറിയിൽ നിന്നും ബാൻഡ് എയ്ഡ് മോഷ്ടിച്ച് വെടിയുണ്ട കയറിയ മുറിവിൽ ഒട്ടിക്കുന്നതുപോലെയാണ്’’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
1.76 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാറിന് ലാഭവിഹിതത്തിെൻറയും മറ്റും കണക്കിൽ കൈമാറാൻ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് തീരുമാനിച്ചത്. ഇതാദ്യമായാണ് ഇത്രയും ഭീമമായ തുക റിസർവ് ബാങ്ക് സർക്കാറിന് കൈമാറുന്നത്. സാധാരണഗതിയിൽ കൈമാറിക്കൊണ്ടിരുന്നത് ഏറിയാൽ 20,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 60,000 കോടി രൂപയാണ് നൽകിയത്. ഇക്കുറി 1.23 ലക്ഷം കോടി ലാഭ വിഹിതമെന്ന പേരിലും 53 ലക്ഷം കോടി അധിക മൂലധനത്തിൽ നിന്നുമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.