ഹോക്കിങ്ങിനെച്ചൊല്ലി പുലിവാലുപിടിച്ച് കേന്ദ്രമന്ത്രി
text_fieldsഇംഫാൽ: ആൽബർട്ട് െഎൻസ്െറ്റെെൻറ വിഖ്യാതമായ ആപേക്ഷിക സിദ്ധാന്തത്തിനേക്കാൾ മഹത്തായ പ്രപഞ്ച സിദ്ധാന്തം ഭാരതീയ വേദങ്ങളിലുണ്ടായിരുന്നോ? ഉണ്ടെന്ന് കഴിഞ്ഞദിവസം അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ശാസ്ത്ര-സാേങ്കതിക മന്ത്രി ഹർഷ്വർധൻ. എന്നാൽ എന്ന്, എവിടെെവച്ചാണ് ഹോക്കിങ് ഇതു പറഞ്ഞതെന്നുമാത്രം മന്ത്രിയോട് ചോദിക്കരുത്, അത് അദ്ദേഹം പറയില്ല.
മണിപ്പൂർ സർവകലാശാലയിൽ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം തട്ടിവിട്ടത്. ചടങ്ങിനുശേഷം മാധ്യമപ്രവർത്തകർ പ്രസ്താവനയുടെ ആധികാരികതയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതിെൻറ ഉറവിടം നിങ്ങൾതന്നെ കണ്ടെത്തൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ താൻ തന്നെ ഇക്കാര്യം പറഞ്ഞുതരാമെന്നു പറഞ്ഞ് മന്ത്രി മടങ്ങി. െഎൻസ്റ്റൈെൻറ ആപേക്ഷിക സിദ്ധാന്ത ഫോർമുലയേക്കാൾ മികച്ചത് വേദങ്ങളിൽ ഉണ്ടായിരിക്കാമെന്ന് ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ആവർത്തിക്കുകയും ചെയ്തു.
എന്നാൽ, മന്ത്രിയുടെ വാദത്തിന് ആധാരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. www.servveda.org എന്ന വെബ്സൈറ്റിലാണ് ഇത്തരമൊരു അവകാശവാദമുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻറിഫിക് റിസർച് ഒാൺ വേദാസ് എന്ന സ്ഥാപനത്തിേൻറതാണ് വെബ്സൈറ്റ്. ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ശിവറാം ബാബുവിെൻറ േപാസ്റ്റിൽ, തെൻറ വേദിക് ശാസ്ത്ര കൃതികൾ ഹോക്കിങ് പരിശോധിച്ചിരുന്നുവെന്നും െഎൻസ്റ്റൈേൻറതിനേക്കാൾ മഹത്തായ സിദ്ധാന്തം വേദങ്ങളിലുണ്ടാകാമെന്ന് പറയുകയും ചെയ്തതായി അവകാശപ്പെടുന്നുണ്ട്.
എന്നാൽ, േജ്യാതിഷമടക്കമുള്ളവയെ േഹാക്കിങ് വിമർശിച്ചിരുന്നു. പരീക്ഷണങ്ങളാൽ സ്ഥിരീകരിക്കപ്പെടാത്തതുകൊണ്ടാണ് ശാസ്ത്രം ജ്യോതിഷത്തെ തള്ളിക്കളയുന്നതെന്ന് 2001ൽ ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ ഹോക്കിങ് പറഞ്ഞിരുന്നു.മുമ്പും ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ബി.ജെ.പി മന്ത്രിമാരുടെ ഇത്തരം വിവാദപ്രസ്താവനകൾക്ക് വേദിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.