സ്റ്റെർലൈറ്റ്: ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സമിതി പരിശോധിച്ചു
text_fieldsചെന്നൈ: ദേശീയ ഹരിത ൈട്രബ്യൂണൽ നിയോഗിച്ച മൂന്നംഗ സ്വതന്ത്ര സമിതി തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ പ്ലാൻറ് സന്ദർശിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് തമിഴ്നാട് സർക്കാർ കമ്പനി അടച്ചുപൂട്ടിയതിനെതിരെ കമ്പനി ഉടമകൾ നൽകിയ ഹരജി പരിഗണിച്ചാണ് ൈട്രബ്യൂണൽ മേഘാലയ മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് തരുൺ അഗർവാളിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ തെളിവെടുപ്പിനായി നിയോഗിച്ചത്. കമ്പനി ഉടമകളായ വേദാന്ത ലിമിറ്റഡാണ് ഡൽഹിയിലെ ദേശീയ ഹരിത ൈട്രബ്യൂണലിന് പരാതി നൽകിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലെ മറ്റംഗങ്ങൾ.
കമ്പനി തുറക്കുന്നത് സംബന്ധിച്ച് ആറാഴ്ചക്കകം റിേപ്പാർട്ട് സമർപ്പിക്കാനാണ് ൈട്രബ്യൂണൽ ഉത്തരവിട്ടത്. ഞായറാഴ്ച രാവിലെ സമിതി സ്റ്റൈർലൈറ്റ് കമ്പനിയും സമീപ ഗ്രാമങ്ങളും സംഘം സന്ദർശിച്ചു. വിവിധയിടങ്ങളിൽ ജനങ്ങൾ സമിതിക്ക് കമ്പനിയുടെ പ്രവർത്തനത്തിന് അനുമതി നൽകരുതെന്ന് ആവശ്യെപ്പട്ട് ഹരജികൾ സമർപ്പിച്ചു.
തൂത്തുക്കുടി ജില്ല കലക്ടർ സന്ദിപ് നന്ദൂരി, ജില്ല പൊലീസ് സൂപ്രണ്ട് മുരളിരംഭ തുടങ്ങിയവരും സമിതിയെ അനുഗമിച്ചു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഉൾപ്പെടെ രാസവസ്തുക്കൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നതായി കലക്ടർ സമിതിയെ അറിയിച്ചു. തൂത്തുക്കുടി ഗവ. പോളിടെക്നിക്കിൽ നടത്തിയ സിറ്റിങ്ങിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുക്കണക്കിനാളുകളാണ് സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പരാതികൾ സമർപ്പിക്കാനെത്തിയത്.
അതിനിടെ കമ്പനിക്ക് അനുകൂലമായി ഹരജികൾ സമർപ്പിക്കാനെത്തിയ ഒരു വിഭാഗമാളുകളെ മറുവിഭാഗം തടഞ്ഞത് സംഘർഷത്തിനിടയാക്കി. സംഘർഷം കണക്കിലെടുത്ത് വൻ പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. ഉച്ചക്കുശേഷം സമിതി ചെന്നൈയിലേക്ക് തിരിച്ചു. തിങ്കളാഴ്ച ചെന്നൈയിൽ നടക്കുന്ന സിറ്റിങ്ങിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമിതിയംഗങ്ങൾ ചർച്ച നടത്തും. കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് തമിഴ്നാട് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.