വോട്ട് രേഖപ്പെടുത്താൻ മദ്യക്കുപ്പികളിൽ പതിച്ച പരസ്യം പിൻവലിച്ചു
text_fieldsജാബുവ: മദ്യകുപ്പികളിൽ പതിച്ച സ്റ്റിക്കറുകളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനം ഉറപ്പുവരുത്താനുളള പരസ്യം നൽകിയത് അധികൃതർ പിൻവലിച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലാ അധികാരികളായിരുന്നു പുതിയ പരസ്യതന്ത്രം അവതരിപ്പിച്ചത്. ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ദിവസങ്ങൾക്ക് മുമ്പാണ് മദ്യശാലകളിലേക്ക് ഇത്തരം സ്റ്റിക്കറുകൾ അധികൃതർ അയച്ചുനൽകിയത്. വോട്ടിങ് ശതമാനം വർധിപ്പിക്കാനുള്ള ‘സിസ്റ്റമാറ്റിക് വോേട്ടർസ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർടിസിപേഷൻ (സ്വീപ്)’ എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു പരസ്യം. എക്സൈസ് ഡിപാർട്മെൻറാണ് സ്റ്റിക്കറുകൾ വിതരണം ചെയ്തതെന്നും അത് മദ്യകുപ്പികളിൽ പതിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നതായും മദ്യശാല ഉടമ പറഞ്ഞു.
ഇൗ പരസ്യത്തിെൻറ ഗുണദോഷങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പിൻവലിക്കാനുള്ള തീരുമാനമെടുത്തതെന്ന് അസിസ്റ്റൻറ് എക്സൈസ് കമീഷ്ണർ അഭിഷേക് തിവാരി പറഞ്ഞു. നവംബർ 28നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്. ഡിസംബർ 11ന് വോെട്ടണ്ണലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.