Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആത്​മനിർഭർഭാരത്​ 3.0:...

ആത്​മനിർഭർഭാരത്​ 3.0: പ്രതിസന്ധി മറികടക്കാൻ 2.65 ലക്ഷം കോടിയുടെ പുതിയ പാക്കേജുമായി കേന്ദ്രം

text_fields
bookmark_border
ആത്​മനിർഭർഭാരത്​ 3.0: പ്രതിസന്ധി മറികടക്കാൻ 2.65 ലക്ഷം കോടിയുടെ പുതിയ പാക്കേജുമായി കേന്ദ്രം
cancel

ന്യൂഡൽഹി: കോവിഡും തുടർന്നുണ്ടായ പ്രതിസന്ധിയും മറികടക്കാൻ ആത്​നിർഭർഭാരത്​ 3.0 എന്ന പേരിൽ പുതിയ പാക്കേജുമായി കേന്ദ്രസർക്കാർ. 2.65 ലക്ഷം കോടിയുടെ പദ്ധതികളാവും പാക്കേജിന്​ കീഴിൽ നടത്തുക. ധനമന്ത്രി നിർമല സീതാരാമനാണ്​ പ്രഖ്യാപനം നടത്തിയത്​. പുതിയ ജോലിക്കാരെ റിക്രൂട്ട്​ ചെയ്യുന്ന കമ്പനികൾക്ക്​ പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന്​​ ധനമന്ത്രി പറഞ്ഞു.

അത്​മനിർഭർ റോസ്​ഗർ യോജനയെന്നായിരിക്കും തൊഴിലാളികൾക്കും കമ്പനി ഉടമകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയുടെ പേര്​. ഒക്​ടോബർ ഒന്ന്​ മുതൽ രണ്ട്​ വർഷത്തേക്കായിരിക്കും പദ്ധതിയുടെ കാലാവധി. ഇതു പ്രകാരം 1000ത്തിൽ താഴെ ജീവനക്കാരുള്ള കമ്പനികളിൽ പുതുതായി ജോലിക്കെത്തുന്നവരുടെ പി.എഫ്​ വിഹിതം രണ്ട്​ വർഷത്തേക്ക്​ കേന്ദ്രം വഹിക്കും. തൊഴിലാളികളുടെ 12 ശതമാനവും കമ്പനിയുടെ 12 ശതമാനവും ചേർത്ത്​ 24 ശതമാനം വിഹതമായിരിക്കും കേന്ദ്രസർക്കാർ നൽകുക. 1,000ത്തിൽ കൂടുതൽ ജീവനക്കാരുളള കമ്പനികളിൽ ജീവനക്കാരുടെ 12 ശതമാനം വിഹിതം മാത്രം കേന്ദ്രസർക്കാർ വഹിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു. 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാരുടെ പി.എഫ്​ വിഹതമായിരിക്കും കേന്ദ്രസർക്കാർ നൽകുക.

3 ലക്ഷം കോടിയുടെ അടിയന്തര വായ്​പ പദ്ധതി 2021 മാർച്ച്​ 31 വരെ ദീർഘിപ്പിച്ചു. ഇതിന്​ പുറമേ 26ഓളം സെക്​ടറുകൾക്ക്​ ഗുണകരമാവുന്ന ഉൽപാദ ഇൻസെൻറീവ്​ പദ്ധതിക്കായി 1.46 ലക്ഷം കോടി മാറ്റിവെച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ പ്രഖ്യാപനം അവർ നടത്തിയിരുന്നു.

ഹൗസിങ്​ ആൻഡ്​ റിയൽ എസ്​റ്റേറ്റ്​ സെക്​ടറി​നായി 18,000 കോടി രൂപ അധികമായി നൽകും. നികുതി ഇളവുകളും മേഖലയിൽ അനുവദിക്കും. ടെൻഡറുകൾക്ക്​ ഇ.എം.ഡി ഇളവ്​ നൽകും. നാഷണൽ ഇൻവെസ്​റ്റ്​മെൻറ്​ ഇൻഫ്രാസ്​ട്രക്​ചർ ഫണ്ടിൽ കേന്ദ്രസർക്കാർ 6,000 കോടി നിക്ഷേപിക്കും. 1,10,000 കോടിയായിരിക്കും എൻ.ഐ.ഐ.എഫിയിൽ ആകെ സ്വരൂപിക്കുക. ബാക്കി തുക സ്വകാര്യ നിക്ഷേപകരിൽ നിന്നും കണ്ടെത്തും. 2025നകം ലക്ഷ്യം പൂർത്തികരിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.

കർഷകർക്ക്​ 65,000 കോടിയുടെ രാസവള സബ്​സിഡി അനുവദിക്കും. പ്രധാനമന്ത്രി ഗരീബ്​ കല്യാൺ റോസ്​ഗർ യോജനക്കായി 10,000 കോടി നൽകും. കയറ്റുമതി പ്രോൽസാഹിപ്പിക്കാനായി പ്രത്യേക സഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ്​ വാക്​സിൻ ഗവേഷണത്തിനായി 900 കോടി നൽകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanStimulus 3.0
Next Story