Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തിന്​...

കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി നിതീഷി​െൻറ പുതിയ കാർഷിക ക്ഷേമ​ പദ്ധതി 

text_fields
bookmark_border
കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി നിതീഷി​െൻറ പുതിയ കാർഷിക ക്ഷേമ​ പദ്ധതി 
cancel

ന്യൂ​ഡ​ൽ​ഹി: ​ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഉ​പ​തെ​ര​െ​ഞ്ഞ​ടു​പ്പു​ക​ളി​ലെ ​േതാ​ൽ​വി​യോ​ടെ ബി.​ജെ.​​പി​യു​മാ​യി ഉ​ട​ക്കി നി​ൽ​ക്കു​ന്ന നി​തീ​ഷ്​ ത​​​െൻറ രാ​ഷ്​​ട്രീ​യ എ​തി​രാ​ളി ലാ​ലു പ്ര​സാ​ദ്​ യാ​ദ​വു​മാ​യി വീ​ണ്ടും അ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത ആ​രാ​ഞ്ഞു. മ​റു​ഭാ​ഗ​ത്ത്​ കേ​ന്ദ്ര​വു​മാ​യി ഉ​ട​ക്ക്​ തു​ട​ർ​ന്ന നി​തീ​ഷ്, മോ​ദി സ​ർ​ക്കാ​റി​​​െൻറ ക​ർ​ഷ​ക ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ത​ള്ളി സ്വ​ന്തം നി​ല​യി​ൽ ബി​ഹാ​റി​ൽ പ​ദ്ധ​തി തു​ട​ങ്ങു​ക​യും ചെ​യ്​​തു. 

പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ​ ബീ​മാ യോ​ജ​ന​യേ​ക്കാ​ൾ വ്യാ​പ്​​തി​യു​ള്ള ‘ബി​ഹാ​ർ രാ​ജ്യ ഫ​സ​ൽ സ​ഹാ​യ​താ യോ​ജ​ന’​ക്ക്​ ആ​ദ്യ​ത്തേ​തി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി പ്രീ​മി​യം അ​ട​േ​ക്ക​ണ്ട​തു​മി​ല്ല. തു​ട​ക്കം മു​ത​ൽ കേ​ന്ദ്ര​ത്തി​​​െൻറ പ​ദ്ധ​തി​യു​ടെ വി​മ​ർ​ശ​ക​നാ​ണ്​ നി​തീ​ഷ്​ കു​മാ​ർ. ബി​ഹാ​റി​ൽ എ​ൻ.​ഡി.​എ​യു​ടെ മു​ഖം മോ​ദി​യ​ല്ല, നി​തീ​ഷ്​ കു​മാ​റാ​യി​രി​ക്കും എ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മോ​ദി​യു​ടെ കൊ​ട്ടി​ഘോ​ഷി​ച്ച പ​ദ്ധ​തി ത​ള്ളി സ്വ​ന്തം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

കേന്ദ്ര സർക്കാറി​​​​െൻറ ഇൻഷുറൻസ്​ പദ്ധതി ദേശീയ- സഹകരണ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്​ഥാപനങ്ങളിൽ നിന്നോ വായ്​പ എടുത്തവർക്ക്​ മാത്രമേ ഉപകാരപ്പെടൂ. അതേസമയം, സംസ്​ഥാന സർക്കാറി​​​​െൻറ പുതിയ സ്​കീം എല്ലാ വിഭാഗത്തിലെയും കർഷകരെ അഭിമുഖീകരിക്കുന്നു. വായ്​പ എടുക്കാത്തവർക്കും കൃഷി നാശമുണ്ടായാൽ നഷ്​ടപരിഹാരം നൽകും. കേന്ദ്ര ഇൻഷുറൻസിൽ സംസ്​ഥാനവും കേന്ദ്രവും പ്രീമിയത്തി​​​​െൻറ 49 ശതമാനവും ബാക്കി രണ്ട്​ ശതമാനം ഗുണഭോക്​താക്കളും വഹിക്കണം. സംസ്​ഥാന സർക്കാർ വഹിക്കേണ്ട പ്രീമിയം തുകയും കേന്ദ്രം നിശ്​ചയിച്ചിട്ടുണ്ട്​. 2016ൽ ബിഹാർ 495 കോടി രൂപയാണ്​ പ്രീമിയത്തിലേക്ക്​ അടച്ചത്​. എന്നാൽ കൃഷി നാശത്തിന്​ കർഷകർക്ക്​ നഷ്​ടപരിഹാരമായി ലഭിച്ചത്​ 221 കോടി രൂപ മാത്രമാണ് എന്നും അദ്ദേഹം വ്യക്​തമാക്കി​. 

മഹാസഖ്യത്തോടെപ്പമായിരുന്നപ്പോൾ പ്രധാനമന്ത്രിയു​െട കാർഷിക ഇൻഷുറൻസ്​ പദ്ധതിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു നിതീഷ്​. ഇൗ ഇൻഷുറൻസ്​ കർഷകരെയല്ല, കമ്പനികളെയാണ്​ സഹായിക്കുന്നതെന്നായിരുന്നു അന്ന്​ നിതീഷ്​ അഭിപ്രായപ്പെട്ടിരുന്നത്​. സഖ്യം വിട്ട്​ ഒരു വർഷമായപ്പോഴേക്കും കേന്ദ്ര സർക്കാറി​​​​െൻറ ഇൻഷുറൻസ്​ സ്​കീം നിരസിച്ച്​ സംസഥാനത്തിന്​ സ്വന്തമായി സ്​കീം തയാറാക്കിയിരിക്കുകയാണ്​ ജെ.ഡി.യു നേതാവ്​​. 

20 ശതമാനം വരെ കൃഷി നാശം സംഭവിച്ചവർക്ക്​ ഹെക്​ടറിന്​ 7500 വീതം നഷ്​ടപരിഹാരം ലഭിക്കും. ഇങ്ങനെ നഷ്​ടപരിഹാരമായി ഏറ്റവും ഉയർന്നത്​ 15000 രൂപ വരെയാണ്​ ലഭിക്കുക. 20 ശതമാനത്തിലേറെ നഷ്​ടം സംഭവിച്ചവർക്ക്​ ഹെക്​ടറിന്​ 10,000 രൂപ വീതം ലഭിക്കും. ചെറുകിട കൃഷിക്കാരെയാണ്​ സ്​കീം പ്രധാനമായും ലക്ഷം വെക്കുന്നത്​. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതലായുള്ളതും ചെറുകിട കർഷകരാണ്​. 

നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ സ​ഖ്യ​മു​പേ​ക്ഷി​ച്ചു​പോ​യ ത​നി​ക്ക്​ തി​രി​ച്ചു​വ​രാ​നു​ള്ള സാ​ധ്യ​ത ആ​രാ​ഞ്ഞ്​ പ്ര​മു​ഖ ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ശാ​ന്ത്​ കി​ഷോ​ർ മ​ു​േ​ഖ​ന​യാ​ണ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​നെ കാ​ണാ​ൻ നി​തീ​ഷ്​ കു​മാ​ർ ദൂ​ത​ന്മാ​രെ വി​ട്ട​ത്. 2015ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച മ​ഹാ​സ​ഖ്യ​ത്തെ ഉ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ നി​തീ​ഷ്​ കു​മാ​ർ ബി.​ജെ.​പി​ക്കൊ​പ്പം ചേ​ർ​ന്ന​ത്. അ​തോ​ടു​കൂ​ടി​യാ​ണ്​ ലാ​ലു -നി​തീ​ഷ്​ ​െവൈ​രം വീ​ണ്ടു​മു​ട​ലെ​ടു​ത്ത​ത്. രാ​ഷ്​​ട്രീ​യ വി​രോ​ധം തീ​ർ​ത്ത്​ അ​ഴ​ി​മ​തി​കേ​സി​ൽ ലാ​ലു​വി​നെ ജ​യി​ലി​ല​യ​ക്കു​ക കൂ​ടി ചെ​യ്​​ത​തോ​ടെ ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ള്ള ശ​ത്രു​ത​യേ​റി. ബി​ഹാ​റി​ൽ എ​ൻ.​ഡി.​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ന​ട​ന്ന മൂ​ന്ന്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ലാ​ലു​വി​​നെ ജ​യി​ലി​ല​ട​ച്ചി​ട്ടും മ​ക​ൻ തേ​ജ​സ്വി യാ​ദ​വി​നോ​ട്​ ക​ന​ത്ത പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ​ത്​ നി​തീ​ഷ്​ കു​മാ​റി​ന്​ തി​രി​ച്ച​ടി​യാ​യി. 

ഇ​തേ തു​ട​ർ​ന്ന്​ ബി.​ജെ.​പി​ക്കെ​തി​രാ​യ ജ​ന​വി​രു​ദ്ധ വി​കാ​രം മു​ത​ലെ​ടു​ത്ത്​ അ​ട​ു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ പാ​ർ​ട്ടി​ക്ക്​ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ നി​തീ​ഷ്. ഇ​തി​നി​ട​യി​ലാ​ണ്​ ലാ​ലു​വി​​​െൻറ മ​ന​സ്സ​റി​യാ​ൻ ആ​ളെ വി​ട്ട്​ ആ​ർ.​ജെ.​ഡി​യു​മാ​യും വി​ല​പേ​ശ​ലി​ന്​ നി​തീ​ഷ്​ ശ്ര​മി​ക്കു​ന്ന​ത്.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarjdundamalayalam newsInsurance Scheme
News Summary - In Stinging Message To Centre, Nitish Kumar Crafts New Scheme For Farmers -India news
Next Story