4.39 കോടി ഒാഹരി നിക്ഷേപകരുടെ വിവരങ്ങൾ ചോർന്നതായി വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: കോടിക്കണക്കിന് ഒാഹരി നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകൾ സൂക്ഷിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഡിപ്പോസിറ്ററി സർവിസസ് ലിമിറ്റഡിെൻറ (സി.ഡി.എസ്.എൽ) കെ.വൈ.സി രജിസ്റ്ററിങ് ഏജൻസിയായ സി.ഡി.എസ്.എൽ വെഞ്ചേഴ്സ് ലിമിറ്റഡിൽ (സി.വി.എൽ) വൻ വിവരച്ചോർച്ച.
പത്തു ദിവസത്തിനിടെ രണ്ടു തവണയായി 4.39 കോടി നിക്ഷേപകരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ചോർന്നതായി ചണ്ഡിഗഢ് ആസ്ഥാനമായ സൈബർ സുരക്ഷ കൺസൾട്ടൻസി സ്ഥാപനമായ 'സൈബർ എക്സ് 9' ആണ് വെളിപ്പെടുത്തിയത്. അടിയന്തര നടപടിയിലൂടെ സി.വി.എൽ സുരക്ഷവീഴ്ച പരിഹരിച്ചതായി സി.ഡി.എസ്.എൽ അറിയിച്ചു. ഒക്ടോബർ 19ന് റിപ്പോർട്ട് ചെയ്ത സർവറിലെ സുരക്ഷ വീഴ്ച ഏഴു ദിവസത്തിനകമാണ് പരിഹരിച്ചതെന്ന് 'സൈബർ എക്സ് 9' അറിയിച്ചു.
അതേസമയം, സുരക്ഷ പ്രശ്നമോ വിവരച്ചോർച്ചയോ ഇല്ലെന്നാണ് സി.ഡി.എസ്.എല്ലുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടിയെന്ന് പി.ടി.െഎ റിപ്പോർട്ട് ചെയ്തു. നിക്ഷേപകരുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ, പാൻ, വരുമാന പരിധി, പിതാവിെൻറ പേര്, ജനനതീയതി, തുടങ്ങിയവയാണ് ചോർന്നതെന്ന് 'സൈബർ എക്സ് 9' ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.
വിവരങ്ങൾ നേരത്തെ തന്നെ സൈബർ മോഷ്ടാക്കൾ കവർന്നതായി സംശയിക്കുന്നതായും സി.ഡി.എസ്.എല്ലിൽ സുരക്ഷ ഒാഡിറ്റ് നടത്തണമെന്നും 'സൈബർ എക്സ് 9' ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.