Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കശ്​മീരിൽ...

​കശ്​മീരിൽ ൈസന്യത്തിനെതിരെ കല്ലേറ്: ആദ്യമായി കുറ്റം ചെയ്​തവർക്ക്​ മാപ്പ്​ നൽകാൻ നീക്കം

text_fields
bookmark_border
Stone Pelleting
cancel

കശ്​മീർ: ജമ്മു കശ്​മീരിൽ സൈന്യത്തിനു നേരെ കല്ലേറു നടത്തിയവർക്കെതിരെ മാപ്പു നൽകാൻ സർക്കാർ തീരുമാനം. ആദ്യമായി കൃത്യത്തിൽ ഏർപ്പെട്ടവരെയാണ്​ കുറ്റത്തിൽ നിന്ന്​ ഒഴിവാക്കുക. ഇതു സംബന്ധിച്ച്​ കേന്ദ്ര സംസ്​ഥാന ഉദ്യോഗസ്​ഥർ ചർച്ചകൾ നടത്തി. 

കശ്​മീർ പ്രശ്​നം പരിഹരിക്കുന്നതിനായി മധ്യസ്​ഥ ചർച്ചക്ക്​ കേന്ദ്ര സർക്കാർ നിയോഗിച്ച ദിനേശ്വർ ​ശർമയുടെ രണ്ടാം കശ്​മീർ സന്ദർശനം ഇൗ മാസം അവസാനം നടക്കാനിരിക്കെയാണ്​ ഇളവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്​. 

ഇരു വിഭാഗവുമായുള്ള കൂടിക്കാഴ്​ച ശുഭകരമാക്കുന്നതി​​​െൻറ ഭാഗമായാണ്​ നടപടി. ആദ്യതവണ കുറ്റത്തിൽ ഏർപ്പെ​ട്ടവർക്കെതിരെ രജിസ്​റ്റർ ചെയ്​ത കേസുകൾ പിൻവലിക്കുമെന്നാണ്​​ അധികൃതർ അറിയിച്ചത്​. 

കശ്​മീരിൽ സമാധാനം നടപ്പാക്കുന്നതു സംബന്ധിച്ച പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്നും ദിനേശ്വർ ശർമ പറഞ്ഞു. യുവാക്കളെ കുറിച്ചാണ്​ താൻ ഉത്​കണ്​ഠപ്പെടുന്നത്​. പെ​െട്ടന്ന്​ പ്രകോപിതരാകുന്നത്​ യുവാക്കളാണ്​. എങ്ങനെ ഇവരുടെ ചിന്താഗതികളെ മാറ്റാമെന്നാണ്​ തങ്ങളുടെ ശ്രമമെന്നും ദിനേശ്വർ ശർമ വ്യക്​തമാക്കി​. 

കഴിഞ്ഞ ജൂലൈയിൽ ഹിസ്​ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ്​ ​കശ്​മീരിൽ സൈന്യത്തിനു നേരെ കല്ലേറ്​ രൂക്ഷമായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsDineshwar SharmaStone Pelleting
News Summary - Stone Pelleting: Govt. Offers Amnesty to First offenders - India News
Next Story