രാഹുലിെൻറ വാഹനത്തിനുനേരെ കല്ലേറ്: ലോക്സഭയിൽ ഭരണ–പ്രതിപക്ഷ വാക്േപാര്
text_fieldsന്യൂഡൽഹി: േകാൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനുനേരെ ഗുജറാത്തിൽ കല്ലേറുണ്ടായ വിഷയത്തെച്ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. രാഹുൽ ഗാന്ധിയുടെ ജീവനുമേലുള്ള സുരക്ഷിതത്വത്തെക്കുറിച്ച് കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ ആശങ്കക്ക് എസ്.പി.ജി സംരക്ഷണമില്ലാതെയാണ് അദ്ദേഹം വിദേശയാത്ര നടത്തുന്നതെന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയത്.
ഇത് കോൺഗ്രസ് അംഗങ്ങളിൽനിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. അവർ ലോക്സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചിറങ്ങി. ഒടുവിൽ സഭാ നടപടികൾ നിർത്തിവെച്ച് ലോക്സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. ഗുജറാത്ത് ധനേരയിലെ വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ ആഗസ്റ്റ് നാലിനാണ് രാഹുലിെൻറ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായത്.
ശൂന്യവേള ആരംഭിച്ചപ്പോൾതന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം ആരംഭിച്ചു. വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ്മല്ലികാർജുൻ ഖാർഗെ, കേന്ദ്ര-ഗുജറാത്ത് സർക്കാറുകൾ രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെെട്ടന്നും ജീവനുതന്നെ അപകടം സംഭവിക്കുമായിരുെന്നന്നും ആരോപിച്ചു. ബി.ജെ.പിയെ കടന്നാക്രമിച്ച അദ്ദേഹം, കശ്മീരിൽ കല്ലെറിയുന്നവരെ തീവ്രവാദികളായാണ് കണക്കാക്കുന്നത്. അപ്പോൾ ഗുജറാത്തിൽ എവിടെനിന്നാണ് തീവ്രവാദികൾ വരുന്നത്. ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകർ തീവ്രവാദികളായി മാറാനും രാഹുലിെൻറ ജീവനെടുക്കാനുമാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു.
ഏറെനാളത്തെ ചികിത്സക്കുശേഷം ലോക്സഭയിലെത്തിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾ ഉയർത്തി വിവാദ പ്രസ്താവന നടത്തി. കോൺഗ്രസ് വൈസ് പ്രസിഡൻറിന് കനത്ത സുരക്ഷയാണ് നൽകുന്നതെങ്കിലും അത് ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഗുജറാത്ത് സന്ദർശിച്ചപ്പോൾ രാഹുലിന് മുൻകൂറായി സുരക്ഷ ഉറപ്പാക്കിയിരുന്നു. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളാണ് നൽകിയത്. പക്ഷേ, അതുപയോഗിച്ചില്ല. കഴിഞ്ഞ രണ്ടു വർഷം രാഹുൽ ഗാന്ധി നടത്തിയ 121 സന്ദർശനങ്ങളിൽ നൂറിലും രാഹുൽ സുരക്ഷ പ്രോേട്ടാകോൾ തെറ്റിെച്ചന്ന് മന്ത്രി പറഞ്ഞു. എസ്.പി.ജി സംരക്ഷണ പട്ടികയിലുള്ള രാഹുൽ ഗാന്ധി അതില്ലാതെ വിദേശത്ത് പോയത് എസ്.പി.ജി ആക്ടിന് വിരുദ്ധമാെണന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ, പ്ലക്കാർഡുകളുമായി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. കോൺഗ്രസ് അംഗങ്ങളുടെ ബഹളം തുടർന്നതോടെ ഉച്ചവരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ പറഞ്ഞു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ സ്പീക്കർ പതിവ് നടപടിക്രമങ്ങളിലേക്ക് പോകാൻ ശ്രമിെച്ചങ്കിലും കോൺഗ്രസ് പ്രതിഷേധം തുടർന്നു. രാജ്നാഥ് സിങ് പാർലമെൻറിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.