ജമ്മുകശ്മീരിലെ കുട്ടികൾക്കെതിരെയുള്ള കല്ലേറ് കേസുകൾ പിൻവലിക്കും-രാജ്നാഥ് സിങ്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറ് കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജമ്മുകശ്മീരിൽ സ്പോർട്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോർട്സ് ജീവിതത്തെ മാറ്റി മറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ എളുപ്പം വഴിതെറ്റിക്കാൻ സാധിക്കുമെന്നും വാസ്തവമെന്താണെന്ന് അറിയാവുന്നതുകൊണ്ടാണ് കുട്ടികൾക്കെതിരെയുള്ള കല്ലേറ് കേസുകൾ പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതയും അക്രമവും ഇല്ലാതെ മികച്ച അന്തരീക്ഷത്തിൽ ജീവിക്കാൻ സംസ്ഥാനത്തെ കുട്ടികൾക്ക് അർഹതയുണ്ടെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേതു പോലെ ജമ്മു കശ്മീരിലെ കുട്ടികൾക്ക് വളരാനാവശ്യമായ അവസരവും സാഹചര്യവും ലഭിക്കണമെന്നും മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു.
രാജ്നാഥ് സിങ് തെൻറ ദ്വിദിന കശ്മീർ സന്ദർശനത്തിെൻറ ഭാഗമായാണ് കോൺക്ലേവിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.