ഡൽഹിയിൽ രണ്ടിടത്ത് കല്ലേറ്; ക്രമസമാധാനം വിലയിരുത്താൻ അമിത് ഷാ യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവർക്കെതിരെ ഡൽഹിയിൽ ഇന്നും കല്ലേറ്. നോർത്ത് ഈസ്റ്റ ് ഡൽഹിയിലെ മൗജ്പൂർ, ബ്രാഹ്മപുരി ഏരിയയിലാണ് അക്രമികൾ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞത്.
സംഘർഷ സാഹച ര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസ് -അർധ സൈനിക സേനവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കല്ലേറ് നടന്ന ബ്രഹ്മപുരിയിൽ പൊലീസും റാപിഡ് ആക്ഷൻ ഫോഴ്സും ഫ്ലാഗ് മാർച്ച് നടത്തി. ബ്രഹ്മപുരിയിൽ നിന്നും ഉപയോഗിച്ച് രണ്ട് വെടിയുണ്ടകളുടെ ഷെൽ റാപിഡ് ആക്ഷൻ ഫോഴ്സ് കണ്ടെത്തി. സ്ഥലത്ത് വെടിവെപ്പുണ്ടായത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Delhi: Police & Rapid Action Force (RAF) personnel hold flag march in Brahampuri area, after stone-pelting incident between two groups in the area, today morning. #NortheastDelhi pic.twitter.com/NkjrSrmBPD
— ANI (@ANI) February 25, 2020
ഞായറാഴ്ച രാത്രിമുതൽ ഡൽഹിയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാത്രി നടക്കുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
സംഘർഷത്തെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗം വിളിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.