ഇൻഡോറിൽ ഡോക്ടർമാർക്കു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെത്തിയ ഡോക്ടർക്കും ആരോഗ്യപ്രവർത്തക ർക്കുമെതിരെ ജനക്കൂട്ടം ആക്രമമഴിച്ചുവിട്ടു. ഇൻഡോറിലെ ടാറ്റ്പാട്ടി ബഖാൽ പ്രദേശത്ത് വെച്ചാണ് ഡോക്ടർമാര െ ജനങ്ങൾ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചത്.
കോവിഡ് ബാധിതരുമായി ബന്ധപ്പെട്ടവരുടെ ആരോഗ്യ കാര്യങ്ങൾ അന് വേഷിച്ചറിയാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട് വനിതാ ഡോക്ടർമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പൊലീസെത്തിയാണ് ഇവരെ ആൾക്കൂട്ടത്തിെൻറ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്.
ഭയന്ന് ഓടുന്ന ഡോക്ടർമാർക്കു പിന്നാലെ ഒാടിയടുക്കുന്ന ജനക്കൂട്ടം അവർക്കു നേരെ കല്ലെറിയുന്നതിെൻറ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ടാറ്റ്പാട്ടി ബഖാൽ മേഖലയിൽ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 54 കുടുംബങ്ങളെ ഇവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. എന്നാൽ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കുന്നില്ല.
ഉദ്യോഗസ്ഥർക്ക് നേരെ റാണിപുര പ്രദേശത്തെ ജനങ്ങൾ തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്തതായുള്ള വാർത്ത രണ്ട് ദിവസം മുമ്പ്് പുറത്തു വന്നിരുന്നു.
#WATCH Madhya Pradesh: Locals of Tatpatti Bakhal in Indore pelt stones at health workers who were there to screen people, in wake of #Coronavirus outbreak. A case has been registered. (Note-Abusive language) (1.04.2020) pic.twitter.com/vkfOwYrfxK
— ANI (@ANI) April 1, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.