രാമക്ഷേത്രത്തിനായി അയോധ്യയിൽ കല്ലുകളിറക്കി വി.എച്ച്.പി
text_fieldsന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കാൻ ബുധനാഴ്ച വിശ്വഹിന്ദു പരിഷത്ത് മൂന്ന് ലോഡ് ചുവന്ന കല്ലുകളിറക്കി. രാമേക്ഷത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന വി.എച്ച്.പി വരും ആഴ്ചകളിൽ കൂടുതൽ ലോഡ് കല്ലുകളെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ജൂൺ19ന് രണ്ട് ലോഡ് ചുവന്നകല്ലുകൾ ഇറക്കിയ അയോധ്യയിൽ, ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റശേഷം ഇത് രണ്ടാംതവണയാണ് വീണ്ടും ക്ഷേത്രനിർമാണത്തിനുള്ള കല്ലുകളെത്തുന്നത്. രാമേക്ഷത്രനിർമാണത്തിനായി വി.എച്ച്.പി പ്രത്യേകം ഉണ്ടാക്കിയ രാംസവേക് പുരത്താണ് കല്ലുകളിറക്കിയത്. അടുത്ത ആഴ്ചകളിലായി രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് 100 ലോഡ് ചുവന്നകല്ലുകളെത്തുമെന്ന് വി.എച്ച്.പി നേതാക്കൾ പറഞ്ഞു.
ബാബരി മസ്ജിദ് തകർത്തതിന് എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ മുതിർന്ന സംഘ്പരിവാർ നേതാക്കൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കടക്കം കുറ്റ വിചാരണ നടക്കുന്നതിനിടയിലാണ് പുതിയ നീക്കം.ഇവരോടൊപ്പം ബാബരി മസ്ജിദ് തകർത്ത കേസിൽ കുറ്റവിചാരണ നേരിടുന്ന രാം ജന്മഭൂമി ന്യാസ് തലവൻ നൃത്യ ഗോപാൽ ദാസിെൻറ നേതൃത്വത്തിലാണ് കല്ലുകളിൽ കൊത്തുപണി നടത്തുന്നത്. ബാബരിഭൂമിയുടെ പേരിലുള്ള അവകാശത്തർക്കം സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കി രാമക്ഷേത്രനിർമാണം അടിയന്തരമായി തുടങ്ങാൻ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നടത്തിയ ഇടപെടൽ സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.