ദയവായി എന്നെ വിളിക്കുന്നത് നിർത്തു; വോഡഫോൺ ഐഡിയയോട് അപേക്ഷിച്ച് ജെറ്റ് എയർവേസ് സി.ഇ.ഒ -പിന്നെ എന്തുണ്ടായി?
text_fieldsവോഡഫോൺ-ഐഡിയ(വിഐ) നെറ്റ്‍വർക് സേവനത്തിലെ അതൃപ്തി പരസ്യമാക്കി ജെറ്റ് എയർവേസ് സി.ഇ.ഒ സഞ്ജീവ് കപൂർ. കസ്റ്റമർ കെയറിൽ നിന്ന് ആവർത്തിച്ചുള്ള വിളികളും നെറ്റ്‍വർക് കവറേജ് ഇല്ലാത്തതുമാണ് സഞ്ജീവ് കപൂറിന്റെ പ്രശ്നം. ഒമ്പതുവർഷമായി ഉപയോഗിക്കുന്ന വിഐ നെറ്റ് വർക് ഒഴിവാക്കി മറ്റൊന്നിലേക്ക് മാറാൻ തീരുമാനിച്ചതായും സഞ്ജീവ് കപൂർ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നെറ്റ്‍വർകിന് ഒട്ടും കവറേജ് ഇല്ലെന്നും അദ്ദേഹം കുറിച്ചു.
''പ്രിയ വിഐ, സിം കാർഡ് മാറരുതെന്ന് ബോധ്യപ്പെടുത്താനായി എന്നെ ആവർത്തിച്ച് വിളിക്കുന്നത് നിർത്തുക. ഒമ്പതു വർഷത്തിന് ശേഷം ഞാൻ സിം കാർഡ് മാറുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങളോട് പറഞ്ഞു. ആദ്യത്തേത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മോശം കവറേജ് ആണ്. രണ്ടാമതായി ചില രാജ്യങ്ങൾക്കുള്ള ഇൻഫീരിയർ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ. അത്രയേയുള്ളൂ. നന്ദി''-എന്നാണ് സഞ്ജീവ് കപൂർ ട്വിറ്ററിൽ കുറിച്ചത്.
സഞ്ജീവുമായി ബന്ധപ്പെടുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് ഇതിനു മറുപടിയായി വോഡഫോൺ ഐഡിയ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ ദയവായി എന്റെ പിന്നാലെ നടക്കുന്നത് ഒഴിവാക്കൂ. അതാണ് എന്റെ ആവശ്യം. ഇന്നലെ മുതൽ എനിക്ക് നിങ്ങളിൽ നിന്ന് ഡസൻ കണക്കിന് കോളുകളാണ് ലഭിച്ചത്. അതൊന്ന് ഒഴിവാക്കി തരൂ-എന്നായിരുന്നു സഞ്ജീവ് കപൂറിന്റെ പ്രതികരണം.
എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കുന്നതിനു പകരം, വിഐ കസ്റ്റമർ കെയറിൽ നിന്നീ വീണ്ടും കോളുകൾ വന്നുവെന്നാണ് ജെറ്റ് എയർവേസ് സി.ഇ.ഒയുടെ പരാതി. ഇത് അരോചകമാണെന്നും കോളുകൾ നിർത്താൻ എന്താണ് വഴിയെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.
മറ്റൊരു കോൾ ഇങ്ങനെയാണ്. ഞങ്ങളുടെ സർവീസിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ചോദിക്കുന്നത്. വിഐ യിലെ ഉത്തരവാദത്തപ്പെട്ട ആരും ട്വിറ്ററിൽ ഇല്ലേ? ഈ കോളുകൾ അവസാനിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്.
ചില വിഐ ഉപയോക്താക്കളും സമാന പ്രശ്നം അനുഭവിക്കുന്നതായി പ്രതികരിച്ചിട്ടുണ്ട്. നിങ്ങളൊരു ഭാഗ്യശാലിയായ കസ്റ്റമർ ആണ്.അവർ നിങ്ങളെ വിളിക്കുന്നുണ്ടല്ലോ...രണ്ടാഴ്ചയായി എന്റെ പരാതിക്ക് ഒരു പരിഹാരവുമായിട്ടില്ല-എന്നാണ് മറ്റൊരാൾ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.