നാടകം കളി നിർത്തു, അർണബ് ഗോസാമിയോട് ട്വിറ്ററാറ്റികൾ
text_fieldsന്യൂഡൽഹി: രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ തനിക്കും ഭാര്യക്കും നേരെ ആക്രമണമുണ്ടായതായുള്ള റിപ്പബ്ലിക് ടി.വി എ ഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ പരാതി വ്യാജമെന്ന്. റിപബ്ലിക് ടി.വിയുടെ റിപോർട്ട് പ്രകാരം സംഭവം നടന്ന ുവെന്ന് പറയപ്പെടുന്നത് അർധരാത്രി 12 മണിക്കാണെന്നും എന്നാൽ ആക്രമണ ശേഷം അർണബ് പുറത്തുവിട്ട വീഡിയോയുടെ മെറ് റാഡാറ്റ പരിശോധിക്കുേമ്പാൾ അത് ചിത്രീകരിച്ചിരിക്കുന്നത് ബുധനാഴ്ച രാത്രി 8.17 നാണെന്നും ട്വിറ്ററിൽ തെളിവ് സഹിതം ചിലർ നിരത്തുന്നുണ്ട്.
അക്രമണ വാർത്ത റിപബ്ലിക് പുറത്തുവിടുന്നതിന് മുേമ്പ ബി.ജെ.പിയുടെ ദേശീയ വക്താവ് സംബിത് പത്രയുടെ അപലപിച്ചുകൊണ്ടുള്ള ട്വീറ്റും സംഭവം നാടകമാണെന്നതിൻെറ തെളിവായിചൂണ്ടിക്കാണിക്കുന്നു.
Arnab Goswami, in his video, says he was attacked by two people “around 12:15 AM to be preciseon 23 April
— ASHISH SINGH (@TheAshishLive) April 23, 2020
The metadata of the video shows it was recorded around 20:17 HRS (8:17PM) on 22 April.This seems to be a planned attack on Arnab Goswami by Arnab Goswami #DramaBandhKarArnab pic.twitter.com/JiI48bil0Q
ഇസ്ലാേമാഫോബിയ ചൂണ്ടിക്കാട്ടി ഗൾഫ് രാജ്യങ്ങളുടെ കടുത്ത വിമർശനം നേരിടുന്ന വേളയിൽ ശ്രദ്ധതിരിക്കാൻ അർണബിനെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയ നാടകമാണിതെന്നും ആരോപണമുണ്ട്.
Official BJP National Chutiya Sambit Patra, knew of the 'Congressi attack' on Arnab Goswami, a full one minute before Goswami announced it... #arrestarnabgoswami #ArnabGoswami #DramaBandhKarArnab pic.twitter.com/d89xmkBjhU
— Priya Nashmikar (@PriyaNashmikar) April 23, 2020
ചാനലിൽ നിന്ന് ജോലി കഴിഞ്ഞ് ഭാര്യ സമ്യപ്രദ റായിക്കൊപ്പം കാറിൽ വീട്ടിലേക്ക് പോകും വഴി ബുധനാഴ്ച അർധരാത്രി നടന്ന ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് കാണിച്ച് അർണബ് മുംബൈ എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്നും സോണിയാ ഗാന്ധിയെ അവഹേളിക്കുകയും ചെയ്തതിൻെറ പേരില്‍ അര്‍ണബിനെതിരെ ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തിന് പിന്നാലെയാണ് സംഭവം അരങ്ങേറിയത്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോയും കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാമും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.