മോദിയുടെ ഭരണത്തിൽ ബീഫ് കയറ്റുമതി വർധിച്ചു –രാമലിംഗ റെഡ്ഡി
text_fieldsബംഗളൂരു: ബീഫ് നിരോധനത്തിൽ ബി.ജെ.പി സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിനുകീഴിൽ രാജ്യത്തെ ബീഫ് കയറ്റുമതി കുത്തനെ വർധിക്കുകയാണുണ്ടായത്.
എന്നാൽ, സംസ്ഥാനത്ത് സന്ദർശനത്തിനെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥും പാർട്ടി അധികാരത്തിലെത്തിയാൽ കന്നുകാലി കശാപ്പ് നിരോധിക്കുമെന്നുമാണ് പറയുന്നതെന്നും മന്ത്രി ബംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ കന്നുകാലി കശാപ്പ് നിരോധിക്കുമെന്ന് ബി.ജെ.പി പറയുന്നു.
എന്നാൽ, നമ്മുടെ രാജ്യം ബീഫും പശുമാംസവും കയറ്റിയയക്കുകയാണ്. കേന്ദ്രത്തിൽ അവർ അധികാരത്തിലെത്തിയിട്ട് നാലുവർഷമായി. എന്തുകൊണ്ട് ബി.ജെ.പി ബീഫ് കയറ്റുമതി നിരോധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.