ഇന്ത്യൻ സേനയുടെ പ്രവൃത്തികൾ രാഷ്ട്രീയവത്കരിക്കരുത് -മുൻ നാവികസേന മേധാവി
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം, ബാലാകോട്ട് വ്യോമാക്രമണം, വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക് പിടിയിൽ നിന്ന ് മോചിപ്പിച്ച സംഭവം തുടങ്ങിയവ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്ന് മുൻ നാവികസേനാ മേധാവി എൽ. രാംദാസ ്.
സേനയുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം ഉപയോഗിക്കു ന്നത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ തെരഞ്ഞെടുപ്പ് കമീഷൻ ഉടനടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറക്ക് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലുണ്ടായ സംഭവങ്ങൾ ദേശസ്നേഹം വളർത്തുന്നതിനെന്ന പേരിൽ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കരുത്.
പല പാർട്ടികളും ഇൗ സംഭവങ്ങളുടെ ചിത്രങ്ങളും സേനയുടെ യൂണിഫോമും ഉപയോഗിച്ച് അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം നടപടികൾ സേനയുടെ മൂല്യച്യുതിക്കും അടിത്തറയിളക്കുന്നതിനും മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.