Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers
cancel
camera_alt

Photo credit: PTI

Homechevron_rightNewschevron_rightIndiachevron_rightഭേദഗതികൾ...

ഭേദഗതികൾ അംഗീകരിക്കില്ല, നിയമം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം; നിലപാടിൽ ഉറച്ച്​ കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന്​ ആവർത്തിച്ച്​ കർഷക സംഘടനകൾ. അർഥശൂന്യമായ ഭേദഗതികൾ കൊണ്ടുവരാ​െമന്ന്​ സർക്കാർ ആവർത്തിക്കരുതെന്നും നിലവിൽ സർക്കാർ വിളിച്ച ചർച്ച നിരസിച്ചുവെങ്കിലും കൃത്യമായ നിർദേശം കൊണ്ടുവരികയാണെങ്കിൽ ചർച്ചയിൽ പ​ങ്കെടുക്കാമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

'സർക്കാർ വിളിക്കുന്ന ചർച്ചയിൽ കർഷക സംഘടനകൾ പ​ങ്കെടുക്കാം. എന്നാൽ അതിൽ എന്താണ്​ സംഭവിക്കാ​ൻ പോകുന്നതെന്ന വ്യക്തമായ വിവരം അറിയിക്കണം' -കർഷക നേതാക്കൾ മാധ്യമങ്ങളോട്​ പറഞ്ഞു.

സർക്കാർ ഒരടി മുന്നോട്ട​ുനീങ്ങിയാൽ കർഷകർ രണ്ടടി മുന്നോട്ടുനീങ്ങും. അതിനാൽ 'പ്രണയലേഖനം' എഴുതി അയക്കുന്നത്​ സർക്കാർ നിർത്തണമെന്ന്​ സ്വരാജ്​ അഭിയാൻ നേതാവ്​ യോഗേ​ന്ദ്ര യാദവ്​ പറഞ്ഞു.

കർഷകരെ രാഷ്​ട്രീയ എതിരാളികളെ​േപ്പാലെയാണ്​ സർക്കാർ കാണുന്നതെന്നും കർഷകർ പറഞ്ഞു. നിയമത്തിൽ ഭേദഗതി വരുത്തി സമരം ഒത്തുതീർപ്പാ​ക്ക​ാമെന്നത്​ അംഗീകരിക്കില്ലെന്ന്​ ആഭ്യന്തരമന്ത്രി അമിത്​ ഷായോട്​ വ്യക്തമാക്കിയിരുന്നു. നിയമം പിൻവലിക്കുക മാത്രമാണ്​ ആവ​ശ്യം. നിലവിൽ സർക്കാർ​ കൊണ്ടുവന്ന നിർദേശത്തിൽ അടിസ്​ഥാന താങ്ങുവില സംബന്ധിച്ച്​ യാതൊന്നും പറയുന്നില്ല. കൂടാതെ വൈദ്യുതി നിരക്ക്​ സംബന്ധിച്ചും നിർദേശങ്ങളില്ല. അതിനാൽ പൊള്ളയായ ഭേദഗതികളാണ്​ സർക്കാർ മുന്നോട്ടുവെക്കുന്നതെന്നും കർഷകർ കൂട്ടിച്ചേർത്തു.

അതേസമയം കർഷക പ്രക്ഷോഭം 28 ദിവസം പിന്നിട്ടു. ഉത്തർപ്രദേശ്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽ നിന്ന്​ കർഷക സമരത്തിൽ പ​ങ്കെടുക്കുന്നതിനായി കൂടുതൽ പേർ സമരഭൂമി​യിലേക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi chalo marchfarm laws
News Summary - Stop repeating meaningless amendments want complete repeal Protesting Farmers
Next Story