Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിംഗപ്പൂരിൽ നിന്നുള്ള...

സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവെക്കണം; കേന്ദ്രത്തോട് കെജ്രിവാൾ

text_fields
bookmark_border
Aravind kejrival
cancel

ന്യൂഡൽഹി: സിം​ഗപ്പൂരിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

കുട്ടികളെ ​ഗുരുതരമായി ബാധിക്കുന്ന ഈ കോവിഡ് വകഭേദം ഇന്ത്യയിൽ മൂന്നാം തരം​ഗം ഉണ്ടാക്കാനിടയുണ്ടെന്നും അതിനാൽ തന്നെ സിം​ഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവെക്കാൻ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ഇതോടൊപ്പം കുട്ടികൾക്കും വാക്സിൻ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സിം​ഗപ്പൂരിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതേ തുടർന്ന് സിം​ഗപ്പൂരിൽ സ്കൂളുകൾ അടച്ചിടാനിരിക്കുകയാണ്. കുട്ടികളെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നത്. ഇതേ തുടർന്ന് സിംഗപ്പൂർ നിയന്ത്രണങ്ങൾ കർശനമാക്കി.

രാജ്യം കോവിഡിന്റെ മൂന്നാം തരം​ഗ ഭീഷണിയിലാണ്. മൂന്നാം ഘട്ടത്തിൽ വൈറസ് വളരെ പെട്ടെന്ന് തന്നെ കുട്ടികളെ ബാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwal​Covid 19covid strain
News Summary - covid strain, covid 19, Singapore,
Next Story