'മുസ്ലിം വിരുദ്ധ വികാരം വളർത്തുന്നത് നിർത്തു'; മോദി സർക്കാറിനെതിരെ വിമർശനവുമായി കനേഡിയൻ നേതാവ് ജഗ്മീത് സിങ്
text_fieldsന്യുഡൽഹി: ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്. രാജ്യത്ത് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങൾക്കു പിന്നാലെയാണ് ട്വിറ്ററിലൂടെ ആശങ്കയറിയിച്ച് ജഗ്മീത് രംഗത്തെത്തുന്നത്.
" ഇന്ത്യയിൽ മുസ്ലീം സമുദായത്തിന് നേരെ അക്രമ ഭീഷണികൾ മുഴക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവ കാണേണ്ടി വരുന്നതിൽ എനിക്ക് ആശങ്കയുണ്ട്. മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്."- ജഗ്മീത് സിങ് ട്വീറ്റ് ചെയ്തു
രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ സംഘർഷങ്ങളിൽ ഗുജറാത്തിലെ ഖംബത്ത് നഗരത്തിൽ ഒരാളും ജാർഖണ്ഡിലെ ലോഹർദാഗയിൽ മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.