മുസ്ലീംകളുടെ സ്വത്തുക്കൾ നിയമവിരുദ്ധമായി തകർക്കുന്നത് നിർത്തണമെന്ന് ആംനസ്റ്റി
text_fieldsകലാപബാധിതമായ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ അധികൃതർ മുസ്‍ലിംകളുടെ സ്വത്തുവകകൾ തെരഞ്ഞുപിടിച്ച് തകർക്കുന്നതിനെതിരെ ആംനസ്റ്റി ഇൻറർ നാഷനൽ രംഗത്ത്.
മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ശ്രീരാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപത്തെത്തുടർന്ന് മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളും തകർത്തുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി. സംഭവം "മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം" എന്നാണെന്ന് ആംനസ്റ്റി വിശേഷിപ്പിച്ചു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കലാപകാരികൾ എന്ന് സംശയിക്കുന്ന ആളുകളുടെ സ്വകാര്യ സ്വത്ത് നിയമവിരുദ്ധമായ നടപടികളുമായി ബന്ധപ്പെട്ട്, നോട്ടീസോ മറ്റ് നടപടികളോ കൂടാതെ തന്നെ നശിപ്പിക്കുന്ന സംഭവങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. പൊളിച്ചുമാറ്റിയ വസ്തുവകകളിൽ ഭൂരിഭാഗവും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. സംശയിക്കുന്നവരുടെ കുടുംബവീടുകൾ ഇത്തരം ശിക്ഷാവിധേയമായി പൊളിക്കുന്നത് കൂട്ടശിക്ഷക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനത്തിനും കാരണമാകും'' -ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയുടെ ബോർഡ് ചെയർ ആകാർ പട്ടേൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.