അപകട മേഖലയിൽ പ്രവേശിക്കുന്നത് വിലക്കി: പാക് പൊലീസുകാരന് ചൈനീസ് എഞ്ചിനിയറുടെ മർദനം
text_fieldsഇസ്ലമാബാദ്: ഫൈസലാബാദിൽ എം4 മോേട്ടാർ വേ നിർമാണത്തിനിടെ അപകട മേഖലയിൽ പ്രവേശിക്കുന്നത് തടഞ്ഞ പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥനെ ചൈനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ബഹവാർപുർ മുതൽ ഫൈസലാബാദ് വരെയുള്ള മോേട്ടാർ വേ നിർമാണത്തിൽ ഭൂരിഭാഗവും വിദേശ ജോലിക്കാരാണുള്ളത്. ജോലിക്കാർക്ക് സന്ദർശനം വിലക്കിയിട്ടുള്ള റെഡ് ലൈറ്റ് ഏരിയയിലേക്ക് കടക്കാൻ ശ്രമിച്ച ചൈനീസ് എഞ്ചിനിയറെ സുരക്ഷാ ചുതലയുള്ള പൊലീസുകാരൻ തടയുകയായിരുന്നു. തുടർന്ന് ചൈനീസ് എഞ്ചിനിയർമാർ പൊലീസുകാരനോട് തട്ടിക്കയറുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. പ്രതികാര നടപടിയെന്ന രീതിയിൽ പ്രധാന നിർമാണ ക്യാമ്പിൽ നിന്നും പൊലീസ് ക്യാമ്പിലേക്കുള്ള വൈദ്യുതി ചൈനീസ് ഉദ്യോഗസ്ഥർ വിേഛദിച്ചതായും പരാതിയുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ കൃത്യ നിർവഹണം തടയുകയാണെന്നാരോപിച്ച് ചൈനീസ് എഞ്ചിയർമാർ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ശെരീഫിന് കത്തെഴുതി. പൊലീസുകാർ വാഹനമിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ പൊലീസുകാർ നിഷേധിച്ചു.
ബുധനാഴ്ച രാവിലെ ചൈനക്കാരായ തൊഴിലാളികൾ നിർമാണം നിർത്തിവെക്കുകയും വലിയ യന്ത്രങ്ങളും നിർമാണ സഹായിയായ വാഹനങ്ങളും റോഡിൽ നിർത്തിയിട്ട് പ്രതിഷേധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.