നിലച്ചത് വിവാദ കൊടുങ്കാറ്റ്
text_fieldsസകലകലാവല്ലഭനായ ആൾൈദവം, ഉന്നത രാഷ്ട്രീയക്കാരുടെ ഇടനിലക്കാരൻ, ഇന്ത്യയിൽ മാത്രമല്ല, ലോകത്തു തന്നെ പറന്നുനടന്ന ജ്യോതിഷി, താന്ത്രികൻ, ലോകത്തറിയപ്പെട്ട ദിവ്യൻ, നിരവധി കേസുകളിലെ പ്രതി... ഇങ്ങനെ നിരവധി വിശേഷണങ്ങൾ.
ഏറെക്കാലം ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിലെ സജീവ സാന്നിധ്യം- ചൊവ്വാഴ്ച ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ചന്ദ്രസ്വാമി യഥാർഥത്തിൽ, എന്നും വിവാദ കൊടുങ്കാറ്റായിരുന്നു. രാജ്യത്ത് ആൾദൈവങ്ങൾ നിരവധിയുെണ്ടങ്കിലും ചന്ദ്രസ്വാമിയെപ്പോലെ അധികാരക്കസേരകൾകൊണ്ട് ഇതുപോലെ അമ്മാനമാടിയ ഒരു സ്വാമി വേറെയില്ല. നിരവധി രാഷ്ട്രീയ വമ്പന്മാരും ഉേദ്യാഗസ്ഥരും സ്വാമിക്കു മുന്നിൽ പമ്പരംപോലെ കറങ്ങിയ കാലമുണ്ടായിരുന്നു. സി.ബി.െഎ പലവട്ടം ഇൗ സ്വാമിയെ വരിഞ്ഞുമുറുക്കി. സുപ്രീംകോടതിയുടെ നേരിട്ടുള്ള പരിശോധനയിലാണ് സ്വാമിക്കെതിരായ പല കേസുകളുടെയും വിചാരണ നടന്നത്.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും പി.വി. നരസിംഹറാവുവിെൻറയും ആത്മീയ ഗുരു ആരായിരുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ- ദിവ്യപുരുഷനായി വിലസിയ ചന്ദ്രസ്വാമി. രാഷ്ട്രീയചരിത്രത്തിൽ അങ്ങനെയും ഒരു കാലമുണ്ടായിരുന്നു.
നേമി ചന്ദ് ജെയിൻ എന്ന പേരുകേട്ടാൽ ആരും കുലുങ്ങില്ല. ആളെ മനസ്സിലാകാനും സാധ്യതയില്ല. പക്ഷേ, ചന്ദ്രസ്വാമി എന്നു കേട്ടാൽ ഡൽഹി ഒരു കാലത്ത് ഇളകുമായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽനിന്ന് വിവാദച്ചുഴിേലക്ക് പതിച്ച സ്വാമി എന്നാൽ ഏതാനും വർഷങ്ങളായി, മൗനംപുതച്ചു കഴിയുകയായിരുന്നു.
1949ൽ രാജസ്ഥാനിലാണ് ജനനം. കവിരാജ് ഗോഗിനാഥിെൻറ ശിക്ഷണത്തിലാണ് പഠനവും ഉയർച്ചയും. ഉന്നതങ്ങളിലേക്ക് കുതിച്ചുയർന്ന സ്വാമി 1996ൽ ലണ്ടനിലെ വൻകിട അച്ചാർ വ്യാപാരിയായ ലാക്കുഭായി പഥക്കിൽനിന്ന് ഒരു ലക്ഷം ഡോളർ തട്ടിയ കേസിൽ അറസ്റ്റിലായി. പിന്നീട് നിരവധി വിവാദങ്ങളിൽപെട്ടു. പലപ്പോഴും കേസുകളിൽ കുരുങ്ങി.
രാജീവ് ഗാന്ധി വധത്തിനു പിന്നിൽ സ്വാമിയുെട കരങ്ങളുണ്ടെന്ന ആരോപണം അക്കാലത്ത് കൊടുങ്കാറ്റായി വീശി. 1998ൽ എം.സി. െജയിൻ കമീഷൻ റിപ്പോർട്ടിൽ രാജീവ് ഗാന്ധി വധത്തിൽ ചന്ദ്രസ്വാമിയുടെ പങ്ക് വിശദമാക്കുന്നുണ്ട്. ഒരു ഡസനിലധികം ഫെറ കേസുകളിലും സ്വാമി പ്രതിയായി.ഇറാനിലെ ആയുധക്കച്ചവടക്കാരനായ അദ്നൻ ഖഷോഗിക്ക് 11 ദശലക്ഷം ഡോളർ കൈമാറിയതിെൻറ രേഖകൾ, സ്വാമിയുടെ ആശ്രമത്തിൽനിന്ന് ആദായനികുതി റെയ്ഡിൽ പിടിച്ചെടുത്തത് സ്വാമിയെ അല്ല സർക്കാറിനെയും അന്വേഷണ ഏജൻസികളെയുമാണ് ഞെട്ടിച്ചത്. പലപ്പോഴും തെളിവുകളില്ലെന്ന് പറഞ്ഞ് കേസുകൾ മാഞ്ഞുപോയി.
‘വിശ്വധർമയഥാൻ സൻസ്ഥാൻ’ എന്ന സ്വന്തം സ്ഥാപനമാണ് സ്വാമിയെ ഉലകംചുറ്റാൻ സഹായിച്ചത്. എവിടെ ചെന്നാലും ആരാധകർ സ്വാമിയെ വിടാതെ പിന്തുടർന്നു. പലവട്ടം കേരളത്തിലെത്തിയ ചന്ദ്രസ്വാമിക്ക് ഇവിെടയും ചങ്ങാതിമാരും ജ്യോത്സ്യന്മാരുമുണ്ടായിരുന്നു. ലീഡർ കെ. കരുണാകരനുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ആയുർവേദ ചികിത്സക്കും കേരളത്തിലെത്തി.
2004ലെ സെൻറ് കിറ്റ്സ് കേസിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, കോൺഗ്രസ് നേതാവും േകന്ദ്ര മന്ത്രിയുമായിരുന്ന കെ.കെ. തിവാരി എന്നിവർക്കൊപ്പം സ്വാമിയും പ്രതിയായി. പ്രധാനമന്ത്രി വി.പി. സിങ്ങിനെ അപകീർത്തിപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയും വ്യാജ വാർത്തയും അതിനായുള്ള വ്യാജ രേഖകളുമായിരുന്നു കേസിനാധാരം. സി.ബി.െഎ കുറ്റപത്രം നൽകിയ കേസും വിട്ടുപോയി. രാജ്യത്തെ പിടിച്ചുകുലുക്കിയ റഷ്യൻ ആയുധ ഇടപാട്, 133 കോടിയുടെ യൂറിയ കുംഭകോണം തുടങ്ങിയ കേസുകളിലും സ്വാമി പ്രതിയായി. ചന്ദ്രസ്വാമിയുടെ ആഡംബര ആശ്രമം നിഗൂഢത നിറഞ്ഞതായിരുന്നു. സ്വാമിക്ക് ബ്രിട്ടൻ, സിംഗപ്പൂർ, തായ്ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇടപാടുകളുണ്ടായിരുന്നു. പലപ്പോഴും ഒരു മായാജാലക്കാരനെപ്പോലെ സ്വാമി ലോകത്ത് പറന്നുനടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.