ആരായിരുന്നു കുൽഭൂഷൺ ജാദവ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ചാരന് പാക് കോടതിയിൽ വധശിക്ഷ... ലോകം മുഴുവൻ ചർച്ചചെയ്ത വാർത ്തയെത്തിയത് 2017 ഏപ്രിൽ 10നായിരുന്നു. സംഘർഷം മുറ്റിനിൽക്കുന്ന ഇന്ത്യ-പാക് ബന്ധത്തി ൽ എരിതീയിലെ എണ്ണപോലെയായി ആ വിധിയും തുടർസംഭവങ്ങളും. വിചാരണയും നടപടിക്ര മങ്ങളും ഇന്ത്യയിൽനിന്ന് മറച്ചുവെച്ചുകൊണ്ടായിരുന്നു വിധി. തുടർന ്ന് വിശ്രമമില്ലാതെയായിരുന്നു ഇന്ത്യയുടെ പോരാട്ടം.
മേയ് എട്ടിന് ഇന്ത്യ നീതി ത േടി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇന്ത്യൻ ചാരസംഘടനയായ റോ (റ ിസർച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥനാണ് കുൽഭൂഷണെന്നും ബലൂചിസ്താനിൽ അട്ടിമറിപ്രവർത്തനങ്ങൾക്ക് കുൽഭൂഷൺ പദ്ധതി യിട്ടുവെന്നും പാകിസ്താൻ ആരോപണം ആവർത്തിച്ചു. ഇന്ത്യ ഇൗ വാദങ്ങളെ പൂർണമായി നിരാകരിച്ചു. മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷണിനെ ഇറാനിൽ ബിസിനസ് നടത്തവെ പാകിസ്താൻ തട്ടിക്കൊണ്ടു പോയെന്നായിരുന്നു അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യയുടെ വാദം.
2016 മാർച്ച് മൂന്നിനാണ് കേസിലേക്കു നയിച്ച സംഭവപരമ്പരകളുടെ തുടക്കം. അന്നാണ് ഇറാനിൽനിന്ന് പാകിസ്താനിലേക്കു കടക്കാൻ ശ്രമിക്കവെ പാക് അതിർത്തിപ്രേദശമായ ചമനിൽവെച്ച് കുൽഭൂഷൺ പിടിയിലായതായി പാകിസ്താൻ പറയുന്നത്. കുൽഭൂഷണിനെ നേരത്തേ പിടികൂടിയിരുന്നു എന്ന വാദവുമുണ്ട്. കുൽഭൂഷൺ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിെൻറ കുറ്റസമ്മതത്തിേൻറതെന്ന പേരിൽ പാകിസ്താൻ ഒരു വിഡിയോയും പുറത്തുവിട്ടു.
അതിൽ താൻ റോ ചാരനാണെന്നും റോയുടെ നിർദേശപ്രകാരം കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും കുൽഭൂഷൺ പറയുന്നുണ്ട്. അതേസമയം, കുൽഭൂഷൺ ജാദവ് ഇസ്ലാം സ്വീകരിച്ച് ആക്രിക്കച്ചവടക്കാരനായി ഗദനി എന്ന സ്ഥലത്ത് താമസിച്ചുവരുകയായിരുന്നുവെന്നാണ് പാക് ഉദ്യോഗസ്ഥർ പറയുന്നത്.
1968ൽ ജനിച്ച കുൽഭൂഷൺ മുംബൈയിൽ പൊലീസ് അസി. കമീഷണറായിരുന്ന സുധീർ ജാദവിെൻറ മകനാണ്. 1987ൽ നേവിയിൽ ചേർന്നു. നാവികസേനയിൽ തുടരവെ ബിസിനസ് ആവശ്യത്തിനായി കാലാവധി എത്തുംമുമ്പ് പിരിഞ്ഞു.
2003ൽ പുണെയിൽനിന്ന് അദ്ദേഹം പാസ്പോർട്ട് എടുത്തു. പാസ്പോർട്ടിൽ ഹുസൈൻ മുബാറക് പേട്ടൽ എന്നാണ് പേര്. കുൽഭൂഷണിെൻറ ഇറാൻവാസത്തെക്കുറിച്ച് കാര്യമായ വിവരങ്ങളില്ല. ഇറാനിലെ ചാബഹാറിൽ അദ്ദേഹം കുടുംബേത്താടൊപ്പം താമസിച്ചിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും കുടുംബാംഗങ്ങൾ അത് സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
കേസിെൻറ നാൾവഴി
2016 മാർച്ച് 3: ഇറാൻ അതിർത്തിയിൽനിന്ന് കുൽഭൂഷൺ ജാദവിനെ തീവ്രവാദപ്രവർത്തനം ആരോപിച്ച് പാകിസ്താൻ അധികൃതർ തട്ടിക്കൊണ്ടുപോയെന്ന് ഇന്ത്യ.
2016 മാർച്ച് 24: കുൽഭൂഷൺ ജാദവ് റോ ചാരനാണെന്നും പാക്-ഇറാൻ അതിർത്തിയായ സാരവാനിൽെവച്ചാണ് അറസ്റ്റ് ചെയ്തതെന്നും പാകിസ്താൻ പട്ടാളം.
2016 മാർച്ച് 29: ജാദവ് കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ പാകിസ്താൻ പുറത്തുവിട്ടു. താൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥനാണെന്നും റോ ഏജൻറാണെന്നും സമ്മതിക്കുന്നു. എന്നാൽ, വിഡിയോയുടെ ആധികാരികത ഇന്ത്യ ചോദ്യംചെയ്തു.
2017 ഏപ്രിൽ 10: പാക് പട്ടാള കോടതി ജാദവ് വധശിക്ഷക്ക് അർഹനാണെന്ന് വിധിച്ചു. എന്നാൽ, ഇൗ വിധിക്കെതിരായ പ്രതിഷേധം പാക് ഹൈകമീഷണർ അബ്ദുൽ ബാസിത്തിനെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.
2017 മേയ് 10: അന്താരാഷ്ട്ര കോടതി കുൽഭൂഷൺ ജാദവിനെതിരായ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടു.
2017 മേയ് 15: ജാദവിെൻറ വധശിക്ഷ ഉടൻ റദ്ദാക്കണമെന്ന് ഹേഗിെല അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ ആവശ്യപ്പെട്ടു.
2017 മേയ് 18: ജാദവിെൻറ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു.
2017 ജൂൺ 22: പാകിസ്താൻ സൈനിക മേധാവിക്കു മുന്നിൽ ജാദവ് മാപ്പപേക്ഷ സമർപ്പിച്ചു.
2017 സെപ്റ്റംബർ 13: ജാദവിനുവേണ്ടി ഇന്ത്യ അന്യായ ഹരജി സമർപ്പിച്ചു.
2017 ഡിസംബർ 20: പാകിസ്താൻ ജാദവിെൻറ അമ്മക്കും ഭാര്യക്കും വിസ അനുവദിക്കുന്നു.
2017 ഡിസംബർ 25: ജാദവ് അമ്മയെയും ഭാര്യയെയും കാണുന്നു.
2018 ജൂലൈ 17: പാകിസ്താൻ രണ്ടാം കുറ്റാരോപണ രേഖ അന്താരാഷ്ട്ര കോടതിയിൽ സമർപ്പിക്കുന്നു
2019 ഫെബ്രുവരി 18: തെളിവെടുപ്പിന് തുടക്കം, തെളിവെടുപ്പ്
2019 ജൂലൈ 4: ജൂലൈ 17ന് വിധി പറയുമെന്ന് അന്താരാഷ്ട്ര കോടതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.