രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്ക് ‘ജയ് ശ്രീറാം’ വിളികൾ
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കു വേദിയായ പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ‘ജയ് ശ്രീറാം’ വിളികൾ. പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ ആദ്യ പ്രസംഗത്തിന് കാവിച്ചുവ.
ആർ.എസ്.എസ് പശ്ചാത്തലമുള്ള ബി.ജെ.പി നേതാവുകൂടിയായ രാംനാഥ് കോവിന്ദിെൻറ സത്യപ്രതിജ്ഞക്ക് മുെമ്പാരിക്കലും മുഴങ്ങാത്ത ധ്വനികളാണ് സെൻട്രൽ ഹാളിൽ ഉയർന്നത്. പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് ദേശീയ ഗാനത്തോെട ചടങ്ങ് അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഒരുസംഘം ബി.ജെ.പി എം.പിമാർ ഉറച്ച സ്വരത്തിൽ ജയ് ശ്രീറാം വിളിച്ചത്്. അത് ആരുംതന്നെ ഏറ്റുവിളിച്ചില്ല. രാഷ്ട്രീയേതരമായ സത്യപ്രതിജ്ഞ ചടങ്ങിലാണ് ജയ് ശ്രീറാം വിളികൾ മുഴങ്ങിയത്. അയോധ്യ പ്രക്ഷോഭത്തിെൻറ ഭാഗമായി 80കളിലാണ് സംഘ്പരിവാർ നേതാക്കൾ ‘ജയ് ശ്രീറാം’ രാഷ്ട്രീയ മുദ്രാവാക്യം കൂടിയാക്കി മാറ്റിത്തുടങ്ങിയത്.
മഹാത്മ ഗാന്ധിക്കൊപ്പം ദീൻ ദയാൽ ഉപാധ്യായയുടെ പേരുകൂടി ചേർത്തുവെച്ചതായിരുന്നു രാംനാഥ് കോവിന്ദിെൻറ ഒരു പ്രസംഗ ഭാഗം. രാജ്യപുരോഗതിക്ക് ഇരുവരുടെയും ദർശനങ്ങൾ മുന്നോട്ടു നീക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. കൂട്ടത്തിൽ ‘സമഗ്ര മാനവികത’യെക്കുറിച്ചു കൂടി രാംനാഥ് കോവിന്ദ് പറഞ്ഞുവെച്ചു. 1965ലെ ഭാരതീയ ജനസംഘ് സമ്മേളനത്തിൽ മുന്നോട്ടുവെച്ച ഒരു മുദ്രാവാക്യമാണത്. ഉപജ്ഞാതാവ് അന്നത്തെ ജനസംഘ് നേതാവ് ദീൻ ദയാൽ ഉപാധ്യായതന്നെ.
നിയുക്ത രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചപ്പോൾ ജയ് ഹിന്ദിനു പുറമെ, വന്ദേമാതരം എന്നുകൂടി പുതുതായി ഉൾപ്പെടുത്തി. മുൻകാല രാഷ്ട്രപതിമാരുടെ പ്രസംഗങ്ങളിൽ അതുണ്ടായിട്ടില്ല. വസുധൈവ കുടുംബകം എന്ന മുദ്രാവാക്യവും പ്രസംഗത്തിൽ വിട്ടുപോയില്ല. മുൻ രാഷ്ട്രപതിമാരായ രാജേന്ദ്ര പ്രസാദ്, എസ്. രാധാകൃഷ്ണൻ, എ.പി.ജെ അബ്ദുൽ കലാം, പ്രണബ് മുഖർജി എന്നിവരുടെ കാൽപാടുകൾ പിന്തുടരുമെന്ന് പറഞ്ഞ രാഷ്ട്രപതി, ജവഹർലാൽ നെഹ്റു അടക്കം മറ്റാരുടെയും പേരു പറഞ്ഞില്ല. പാർലമെൻറ് വളപ്പിലെ അംബേദ്കർ പ്രതിമക്കു മുന്നിലെത്തി വണങ്ങാൻ കൂട്ടാക്കാതിരുന്നതിൽ ബി.എസ്.പി നേതാവ് മായാവതി പ്രതിഷേധിച്ചു. ദലിത് പ്രേമം പറയുന്ന എൻ.ഡി.എയുടെ ദലിത് വിരുദ്ധ മനസ്സാണ് കാണിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.