Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 ദിവസമായിട്ടും...

10 ദിവസമായിട്ടും പ്രധാനമന്ത്രി പാർലമെന്‍റിൽ വരാത്തത് വിചിത്രമെന്ന് പ്രിയങ്ക; അദാനിക്കെതിരായ യു.എസ് കുറ്റാരോപണം ചർച്ച ​ചെയ്യാതിരിക്കാനുള്ള ശ്രമമെന്ന്

text_fields
bookmark_border
10 ദിവസമായിട്ടും പ്രധാനമന്ത്രി പാർലമെന്‍റിൽ വരാത്തത് വിചിത്രമെന്ന് പ്രിയങ്ക; അദാനിക്കെതിരായ യു.എസ് കുറ്റാരോപണം ചർച്ച ​ചെയ്യാതിരിക്കാനുള്ള ശ്രമമെന്ന്
cancel

ന്യൂഡൽഹി: അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തി​ന്‍റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ​ചെയ്യാതിരിക്കാൻ ബി.ജെ.പി ഇരു സഭകളും നടത്താതിരിക്കാൻ ബോധപൂർവം ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാക്കൾ. ഈ ശീതകാല സമ്മേളനത്തിൽ മിക്ക ദിവസങ്ങളിലും വാദ പ്രതിവാദങ്ങളിൽ മാത്രം ഊന്നിയതിനാൽ കഴിഞ്ഞ ആഴ്‌ച പാർലമെന്‍റ് ചൊവ്വ, ബുധൻ എന്നിങ്ങനെ രണ്ട് ദിവസം മാത്രമേ ശരിയായി പ്രവർത്തിച്ചിരുന്നുള്ളൂ. ലോക്‌സഭയും രാജ്യസഭയും പതിവുപോലെ ഇന്നും ഉടനടി പിരിഞ്ഞു.

തിങ്കളാഴ്ച മുതൽ ഭരണകക്ഷിയായ ബി.ജെ.പി എം.പിമാർ യു.എസ് ഹെഡ്ജ് ഫണ്ട് വ്യവസായി ജോർജ് സോറോസും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം ദേശ സുരക്ഷക്ക് ഭീഷണി ഉയർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുവരികയാണ്. ഇന്ന് രാജ്യസഭ ചേർന്നപ്പോൾ മുദ്രാവാക്യങ്ങൾക്കിടയിൽ തൃണമൂലിലെ ഡെറിക് ഒബ്രിയാണിനെ ക്രമപ്രശ്‌നങ്ങൾ ഉന്നയിക്കാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുവദിച്ചു. എന്നാൽ, ഒബ്രിയോൺ സംസാരിക്കാൻ എഴുന്നേറ്റതോടെ ചെയർമാൻ ഉച്ചവരെ സഭാ നടപടികൾ നിർത്തിവെച്ചു. സഭ വീണ്ടും ചേർന്നെങ്കിലും പിരിഞ്ഞു.

‘സഭ പ്രവർത്തിക്കുന്നില്ല. സർക്കാർ മനഃപൂർവം സഭ നടത്തുന്നില്ല. അല്ലെങ്കിൽ അവർക്ക് അത് ചെയ്യാൻ കഴിയുന്നില്ല’- കോൺഗ്രസ് ലോക്‌സഭാ എം.പി പ്രിയങ്ക ഗാന്ധി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇത് അവരുടെ തന്ത്രമാണ്... അദാനിയെക്കുറിച്ചുള്ള ചർച്ചയെ അവർ ഭയപ്പെടുന്നു. ഞാൻ പാർലമെന്‍റിൽ പുതിയ ആളാണ്. ഈ സമ്മേളനം ആരംഭിച്ചിട്ട് 10 ദിവസമായി. ഈ ദിവസമത്രയും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണ്’- അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവും കോൺഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയിയും ഇതേ ആരോപണം ഉന്നയിച്ചു. ‘അവർ സഭയിൽ നിന്ന് ഓടിപ്പോകാൻ ആഗ്രഹിക്കുന്നു. സഭയുടെ നടത്തിപ്പിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടും’.

സഭ പ്രവർത്തിപ്പിക്കാൻ ബി.ജെ.പിക്ക് താൽപര്യമില്ലെന്ന് വളരെ വ്യക്തമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ചർച്ച ഒഴിവാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ന് അവിടെയുള്ളതിനാൽ അവർ സെഷൻ എഴുതിത്തള്ളാൻ തീരുമാനിച്ചതായി വളരെ വ്യക്തമാണെന്ന് ഞാൻ കരുതുന്നു. പ്രതിപക്ഷ എതിർപ്പിൽനിന്ന് സഭ നിർത്തിവെക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി സർക്കാർ തന്നെ സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും മോദി സർക്കാർ പാർലമെന്‍റിനെ കൊലപ്പെടുത്തുകയാണെന്നും തൃണമൂൽ രാജ്യസഭാംഗവും മുൻ മാധ്യമപ്രവർത്തകയുമായ സാഗരിക ഘോഷ് പറഞ്ഞു. പ്രതിപക്ഷം സ്പീക്കറോടും സർക്കാറിനോടും സഭ നടത്തണമെന്ന് അഭ്യർഥിക്കുകയാണെന്ന് കോൺഗ്രസ് എം.പി കെ.സി വേണുഗോപാലും പറഞ്ഞു. ഇന്ന് 30 സെക്കൻഡിനുള്ളിൽ അവർ സഭ നിർത്തിവച്ചു. സഭ നടത്തേണ്ടതില്ലെന്ന സർക്കാരി​ന്‍റെ വ്യക്തമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെട്ടതിനെ കുറിച്ച് ലോക്‌സഭാ യോഗം ചേർന്നയുടൻ സ്പീക്കർ ഓം ബിർള സംസാരിച്ചു. സഭക്ക് അതിന്‍റേതായ ബഹുമാനവും ഉയർന്ന നിലവാരവും അന്തസ്സുമുണ്ടെന്നും ഇവ താഴ്ത്താൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടേത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. അത് ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നു. നാമെല്ലാവരും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നല്ലതല്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചതായി താൻ കണ്ടുവെന്നും സ്പീക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPriyanka GandhiP.M modiRahul Gandhiparliament issue
News Summary - Strange that PM Narendra Modi has not come to Parliament in 10 days, says Priyanka Gandhi Vadra
Next Story