Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ഐ.എസ്​.എഫിന്‍റെ...

സി.ഐ.എസ്​.എഫിന്‍റെ വെടിയേറ്റ്​ 11കാരന്​ ഗുരുതര പരിക്ക്​

text_fields
bookmark_border
സി.ഐ.എസ്​.എഫിന്‍റെ വെടിയേറ്റ്​ 11കാരന്​ ഗുരുതര പരിക്ക്​
cancel

ചെന്നൈ: തമിഴ്​നാട്ടിലെ പുതുക്കോട്ടയിൽ സി.ഐ.എസ്​.എഫിന്‍റെ ഷൂട്ടിങ്​ പരിശീലനത്തിനിടെ 11കാരന്​ അബദ്ധത്തിൽവെടിയേറ്റു. വീടിന്​ മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലക്കാണ്​ വെടിയേറ്റ്​. പുതുക്കോട്ടയിൽ നരത്താമലയിലാണ്​ സംഭവം.

പരിക്കേറ്റ കുട്ടിയെ ഉടൻ പുതുക്കോട്ട ഗവൺമെന്‍റ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഷൂട്ടിങ്​ പരി​ശീലനത്തിനിടെ ബുള്ളറ്റുകളിലൊന്ന്​ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നാണ്​ പൊലീസിന്‍റെ നിഗമനം.

സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി ​പൊലീസ്​ അറിയിച്ചു. സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്ഥരോട്​ പൊലീസ്​ പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന്​ തമിഴ്​നാട്​ പൊലീസോ സി.ഐ.എസ്​.എഫോ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shooting
News Summary - Stray bullet hits boy’s head in Pudukottai
Next Story