റൺവേയിൽ തെരുവ് നായ; ഗോവയിലെത്തിയ വിസ്താര വിമാനം ബംഗളൂരുവിലേക്ക് തിരികെ പറന്നു
text_fieldsപനാജി: റൺവേയിൽ തെരുവ് നായയെ കണ്ടതിനെ തുടർന്ന് ഗോവയിലെത്തിയ വിസ്താര വിമാനം ബംഗളൂരുവിലേക്ക് തിരികെ പറന്നു. ഗോവയിലെ ഡംബോളിം എയർപോർട്ടിലാണ് നായയെ കണ്ടത്. എയർ ട്രാഫിക് കൺട്രോളറിന്റെ അറിയിപ്പിനെ തുടർന്നാണ് വിമാനം തിരികെ പറന്നത്. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് സംഭവം നടന്നത്.
വിമാനം ഇറങ്ങാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ തെരുവ് നായയെ കണ്ടതായി എയർ ട്രാഫിക് കൺട്രോളർ പൈലറ്റിനെ അറിയിക്കുകയായിരുന്നു. ലാൻഡിങ്ങിനായി കുറച്ച് സമയം കാത്തുനിൽക്കണമെന്ന് പൈലറ്റിനോട് ആവശ്യപ്പെട്ടു. തുടർന്ന് മിനിറ്റുകൾക്ക് ശേഷം വിമാനം ബംഗളൂരുവിലേക്ക് തന്നെ തിരികെ പറക്കുകയായിരുന്നുവെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
12.55 ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം 3.05ഓടെ ബംഗളൂരവിൽ തന്നെ തിരികെയെത്തി. തുടർന്ന് 4.55ന് വീണ്ടും ബംഗളൂരുവിൽ നിന്നും പുറപ്പെട്ടു. നായയെ കണ്ടയുടൻ തന്നെ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫെത്തി റൺവേയിൽ തടസ്സം നീക്കിയെന്നാണ് എയർപോർട്ട് ഡയറക്ടറുടെ വാദം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.