തെരുവ് നായ്ക്കൾ ഓടിച്ചു; ബൈക്കിൽ നിന്ന് വീണ 55 വയസുകാരി മരിച്ചു
text_fieldsചെന്നൈ: തെരുവ് നായ്ക്കൾ ഓടിച്ചതിനെത്തുടർന്ന് ബൈക്കിൽ നിന്ന് വീണ 55 വയസുകാരി മരിച്ചു. ഫെബ്രുവരി 24 ന് ചെന്നൈയിലെ ക്രോംപേട്ടിലാണ് സംഭവം. രാധ നഗർ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഗാന്ധിനഗറിൽ വെച്ച് ഒരുകൂട്ടം തെരുവ് നായ്ക്കൾ വാഹനത്തിന് പിന്നാലെ ഓടി. നായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി മകൻ പെട്ടന്ന് വണ്ടിയുടെ വേഗത കൂട്ടിയതിനെത്തുടർന്നാണ് തേന്മൊഴി താഴേക്ക് വീണത്.
വീഴ്ചയിൽ തലക്ക് സാരമായ പരിക്കേറ്റ തേന്മൊഴിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്തെ തെരുവ്‌നായ് ശല്യത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ജനുവരിയിലും സമാനമായ സംഭവത്തിൽ സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. തെരുവുനായ് ശല്യത്തെക്കുറിച്ച് പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് ജനുവരി 31ന് സാമൂഹിക പ്രവർത്തകൻ വി. സന്താനത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ തമ്പരം കോർപറേഷൻ സോണൽ ഓഫീസിന് മുന്നിൽ സമരം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.