ഒഡീഷയിൽ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവുനായ്ക്കൾ; അന്വേഷണം
text_fieldsഭുവനേശ്വർ: ഒഡീഷയിലെ ബലസോറിൽ സർക്കാർ ആശുപത്രിക്ക് സമീപം നവജാതശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവുനായ്ക്കൾ. ജില്ല ആശുപത്രിയിലെ പിറകുവശത്തെ ഗേറ്റിന് സമീപമാണ് സംഭവം.
നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശിശുവിന്റെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോ എന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
ഒഡീഷയിലെ സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കളുടെ മൃതദേഹം തെരുവുനായ്ക്കൾ കഠിച്ചുവലിക്കുന്നത് പതിവാണെന്നും മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു. ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ബലസോൺ ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും ആശുപത്രി അധികൃതരോട് ഇതുസംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.