ഓവുചാലിലെറിഞ്ഞ ചോരക്കുഞ്ഞിന് രക്ഷകരായി തെരുവുനായ്ക്കൾ
text_fieldsചണ്ഡിഗഡ്: മനുഷ്യെൻറ ക്രൂരതക്ക് തെരുവുനായ്ക്കളുടെ ദയാവായ്പുകൊണ്ടൊരു പരിഹാരം. പെറ്റമ്മ ഓവുചാലിലെറിഞ ്ഞ ചോരക്കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ കാത്ത തെരുവുനായ്ക്കളുടെ കരുണയെ വാഴ്ത്തിപ്പാടുകയാണ് സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ.
കൈതൽ ടൗണിലെ ഓവുചാലിലാണ് പുലർച്ചെ നാലുമണിക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് നവജാത ശിശുവിനെ കൊണ്ടിട്ടത്. അവിടെയെത്തിയ തെരുവുനായ്ക്കളുടെ ഒരു കൂട്ടം, നിർത്താതെ കരഞ്ഞ കുഞ്ഞിെന പൊതിയടക്കം അഴുക്കുചാലിൽനിന്ന് വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് അവ ഉച്ചത്തിൽ കുരക്കാൻ തുടങ്ങി. നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ട് ആളുകൾ ശ്രദ്ധിച്ചപ്പോഴാണ് പൊതിയിൽ ചോരക്കുഞ്ഞാണെന്നറിഞ്ഞത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീ കുഞ്ഞിനെ കൊണ്ടിടുന്നതും നായ്ക്കൾ രക്ഷിക്കുന്നതുമൊക്കെ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 1100 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിെൻറ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെ ഓവുചാലിലെറിഞ്ഞ സ്ത്രീയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.