ക്ഷേത്ര പരിസരത്ത് തെരുവുനായ്ക്കളെ മാംസമൂട്ടി; രണ്ടുപേർക്കെതിരെ കേസ്
text_fieldsമുംബൈ: നഗരത്തിലെ പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കളെയും പൂച്ചകളെയും മാംസമൂട്ടിയ രണ്ട് സ്ത്രീകൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
മൃഗസ്നേഹികളായ നന്ദിനി ബെലേകർ, പല്ലവി പാട്ടീൽ എന്നിവർക്കെതിരെയാണ് ആരാധനാലയം അശുദ്ധമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ കുറ്റങ്ങളാരോപിച്ച് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സാമൂഹിക പ്രവർത്തക ഷീല ഷായുടെ പരാതിയിലാണ് കേസ്. പൂച്ചകൾക്കും നായ്ക്കൾക്കും ഇറച്ചിയും മീനുമാണ് നൽകുന്നത്. നഗ്ന പാദരായി വരുന്ന ഭക്തർക്ക് ഇത് പ്രയാസമാകുന്നുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.