പാർലമെന്റ് പാസിന് കർശന വ്യവസ്ഥകൾ
text_fieldsന്യൂഡൽഹി: പാർലമെന്റ് സന്ദർശകർക്കുള്ള വ്യവസ്ഥകൾ എന്തൊക്കെയെന്ന് ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂൾ 386ൽ പറയുന്നുണ്ട്. എം.എൻ. കൗളും എസ്.എൽ. ശക്ധറും തയാറാക്കിയ ‘പാർലമെന്റ് നടപടിക്രമങ്ങളി’ലും ഇതുസംബന്ധിച്ച വ്യവസ്ഥകൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്നു.തനിക്ക് വ്യക്തിപരമായി അറിയുന്ന ആളിനുവേണ്ടി മാത്രമേ ഒരു പാർലമെന്റ് അംഗത്തിന് സന്ദർശക പാസിനായി അപേക്ഷിക്കാൻ കഴിയൂ. പാസ് ലഭിക്കുന്ന വ്യക്തി തനിക്ക് വ്യക്തിപരമായി അറിയാവുന്ന ബന്ധു അല്ലെങ്കിൽ സുഹൃത്താണെന്ന് സാക്ഷ്യപ്പെടുത്തി അംഗം സർട്ടിഫിക്കറ്റ് നൽകുകയും വേണം. സന്ദർശനം നത്താനുദ്ദേശിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസം വൈകീട്ട് നാലിനുമുമ്പ് പാസിനുള്ള അപേക്ഷ സെൻട്രലൈസ്ഡ് പാസ് ഇഷ്യൂ സെല്ലിൽ ലഭിക്കണം. നിശ്ചിത ദിവസം നിശ്ചിത സമയത്തേക്കാണ് സന്ദർശക പാസുകൾ സാധാരണ അനുവദിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ, സന്ദർശനം നടത്തുന്ന ദിവസം തന്നെ പാസിന് അപേക്ഷിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയുമുണ്ട്. നിശ്ചിത സമയപരിധിക്കകം അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇതിന് അനുവദിക്കുന്നത്. ഇത്തരം കാർഡുകൾ ഒരുദിവസം നാലിൽ കൂടുതൽ അനുവദിക്കില്ല. കാർഡ് എം.പി നേരിട്ട് ഏറ്റുവാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.