സ്വകാര്യവത്കരണം: പ്രതിരോധ സ്ഥാപനങ്ങളിലെ സിവിലിയൻ ജീവനക്കാർ പണിമുടക്കുന്നു
text_fieldsന്യൂഡൽഹി: പ്രതിരോധ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിട് ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് നാലു ലക്ഷം വരുന്ന ജീവനക്കാർ മൂന്നു ദിവസത്തെ പണിമ ുടക്കിലേക്ക്. ഒാർഡനൻസ് ഫാക്ടറികൾ, പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡ ി.ഒയിലെ ജീവനക്കാർ തുടങ്ങി സായുധസേന സ്ഥാപനങ്ങളിലെ സിവിലിയൻ ജീവനക്കാരാണ് റിപ്പബ്ലിക് ദിനത്തിനു തൊട്ടുമുമ്പുള്ള മൂന്നു ദിവസങ്ങളിൽ പണിമുടക്കുന്നത്.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ തഴഞ്ഞ് റഫാൽ കരാറിെൻറ പങ്കാളിത്തം റിലയൻസിനു നൽകിയത് അടക്കമുള്ള സാഹചര്യങ്ങളിലാണ് പണിമുടക്ക്. രാജ്യത്ത് 41 ഒാർഡനൻസ് ഫാക്ടറികളുണ്ട്്. ഡി.ആർ.ഡി.ഒ ലബോറട്ടറികൾ 52 എണ്ണമുണ്ട്. നിർമാണ യൂനിറ്റുകൾ പുറമെ.
സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ സാമഗ്രി നിർമാണ യൂനിറ്റുകളിൽ ഉൽപാദിപ്പിച്ചിരുന്ന 200ൽപരം ഇനങ്ങൾ ഇതിനകം സ്വകാര്യ മേഖലക്ക് കൈമാറിക്കഴിഞ്ഞതായി ഒാൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തന്ത്രപ്രധാന ഉൽപന്നങ്ങളല്ലെന്ന വിശദീകരണത്തോടെയാണിത്. എന്നാൽ, പാരച്യൂട്ട് തുടങ്ങി സായുധ സേനാംഗങ്ങൾ ഉപയോഗിക്കുന്ന പ്രധാന ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിരവധി ആർമി പോസ്റ്റൽ സർവിസ് ഒാഫിസുകൾ പൂട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.