ഉത്തരേന്ത്യയിൽ പണിമുടക്ക് ഭാഗികം; കോൽക്കത്തയിൽ സമരക്കാർ സ്കൂൾ ബസ് തകർത്തു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിേഷധിച്ച് പത്ത് തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഉത്തരേന്ത്യയിൽ ഭാഗികം. ഡൽഹിയിലും മുംബൈയിലും പണിമുടക്ക് കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല. കോൽക്കത്തയിലും പശ്ചിമബംഗാളിലെ ഹൗറയിലും സമരക്കാർ ട്രെയിൻ തടഞ്ഞു.
പണിമുടക്ക് കാരണം തൊഴിലാളികൾക്ക് ഇന്നും നാളെയും ശമ്പളത്തോടു കൂടിയുള്ള അവധിയോ അർധ അവധിയോ നൽകാനാവില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. ഒഡിഷയിലെ ഭുവനേശ്വറിൽ പണിമുടക്കിയ തൊഴിലാളികൾ റോഡുകൾ ഉപരോധിച്ചു. കോൽക്കത്തയിൽ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ച സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോൽക്കത്തയിൽ നിന്ന് 30 കി.മി അകലെ ബറസാത്തിൽ സമരക്കാർ സ്കൂൾ ബസ് തകർത്തു. ഇൗ സമയം രണ്ട് വിദ്യാർഥികൾ ബസിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് പരിക്കില്ല. പശ്ചിമ ബംഗാളിലെ അസൻസോളിലും ഹിന്ദ് മോേട്ടാറിലും സമരക്കാർ ബസ് ആക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.