അടിച്ചമർത്തൽ നടക്കില്ലെന്ന് കർഷകർ; മോദി സർക്കാറിെൻറ അവസാനംവരെ സമരം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾക്കെതിരായ സമരം മോദി സർക്കാറിെൻറ അവസാനംവരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടിക്കായത്ത്.
മുമ്പുനടന്ന പ്രതിഷേധങ്ങളെയൊക്കെ അടിച്ചമര്‍ത്തിയ മാതൃകയില്‍ കര്‍ഷകസമരത്തെയും അടിച്ചമര്‍ത്താം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍, സര്‍ക്കാറിേൻറത് പൂര്‍ണമായും തെറ്റിദ്ധാരണയാണ്. അവര്‍ ഇതുവരെ ഇതുപോലൊരു പ്രതിഷേധത്തെ നേരിട്ടിട്ടില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഈ സമരം തുടരും.
മൂന്നര വര്‍ഷം കൂടിയാണ് സര്‍ക്കാറിന് കാലാവധി ബാക്കിയുള്ളത്. അതുവരെ സമരം തുടരാനുള്ള എല്ലാകരുത്തും കര്‍ഷകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഗിക ഉറപ്പുകള്കൊണ്ടോ ഭാവിയിലേക്കുള്ള വാഗ്ദാനങ്ങള്‍ കണക്കിലെടുത്തോ കര്‍ഷകര്‍ സമരം ഉപേക്ഷിക്കില്ല.
ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചിമ ബാംഗാളിലേക്ക് അടുത്ത ദിവസംതന്നെ പോകും. അവിടെ കേന്ദ്ര സർക്കാറിനെതിരെ പ്രചാരണം നടത്തുമെന്ന് സംയുക്ത സമരസമിതിയും വ്യക്തമാക്കി.
26നു ഭാരത് ബന്ദ്
ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ മാർച്ച് 26നു ഭാരത് ബന്ദ് പ്രഖ്യാപിച്ച് സംയുക്ത സമരസമിതി. ബന്ദ് വിജയിപ്പിക്കാൻ കർഷകരും തൊഴിലാളി സംഘടനകളും മറ്റും ഉൾപ്പെടുന്ന കൺവെൻഷൻ 17നു നടത്തും.
ഫുഡ് കോർപറേഷെൻറ സംഭരണശാലകൾ ഇല്ലാതാക്കുന്നതിൽ പ്രതിഷേധിച്ച് വയൽ സംരക്ഷിക്കൂ, ചന്തകൾ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി 19നു രാജ്യവ്യാപക വയൽ സംരക്ഷണ പരിപാടികൾ നടത്തും. ചന്തകൾക്ക് സമീപം ധർണ നടത്തും.
ഭഗത് സിങ്ങിെൻറ രക്തസാക്ഷിത്വ ദിനമായ 23നു യുവാക്കളെ പങ്കെടുപ്പിച്ച് ഡൽഹി അതിർത്തിയിൽ പ്രതിഷേധ പരിപാടികളും നടത്തും. ഹോളി ദിവസമായ 28നു രാജ്യവ്യാപകമായി കാർഷികനിയമങ്ങളുടെ പകർപ്പുകൾ കത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.