Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ ബോണറ്റിൽ...

തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോമീറ്റർ

text_fields
bookmark_border
തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോമീറ്റർ
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ  ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോ മീറ്റർ. തെലങ്കാനയിലെ മഹ്​ബുബ്​നഗറിലെ അഡകുൽ ഗ്രാമത്തിൽ     ദേശീയപാതയിലാണ്​ സംഭവം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ  ഇടിക്കുകയും പിറകിലുണ്ടായ സ്​ത്രീ തെറിച്ച്​ ബോണറ്റിൽ കുരുങ്ങുകയുമായിരുന്നു.
ഗജുലാപേക്ക്​ സ്വദേശി മഹേശ്വരമ്മ (45) ആണ്​ ദാരുണമായി മരിച്ചത്​. അപകടത്തിൽ ഭർത്താവ്​ തുർപു സിദ്ധിലിംഗ(50) ത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയിലെത്തിയ ഹുണ്ടായ്​ ​െഎ 10 കാർ ബൈക്കിനെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്​ ഒാടിച്ചിരുന്ന സിദ്ധിലിംഗ റോഡരികിലേക്ക്​ തെറിച്ചു വീണെങ്കിലും മഹേശ്വരമ്മ കാറി​െൻറ ബോണറ്റിലേക്ക്​ വീണ്​ അതിൽ കുരുങ്ങുകയായിരുന്നു. എന്നാൽ  ഡ്രൈവർ കാർ നിർത്താതെ അതിദൂരം മുന്നോട്ടു പോയി.  രണ്ടു കിലോമീറ്ററിനു ശേഷം കാർ ഉപേക്ഷിച്ച്​ കടന്നു കളയുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ധലിംഗത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക്​ മാറ്റി. മഹേശ്വരമ്മയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി മഹ്​ബുബ്​നഗർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാർ ഉടമക്കും ഡ്രൈവർക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganacar accident
News Summary - Stuck to car bonnet, woman’s body dragged for 2 km
Next Story